big ticket online abu dhabi
Posted By Editor Posted On

big ticket online abu dhabi: പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്; വിജയികളെ കാത്തിരിക്കുന്നത് 42 കോടി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് തുടര്‍ച്ചയായ രണ്ടാം മാസത്തിലും 42 കോടി രൂപ സമ്മാനം നല്‍കുന്ന പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു(big ticket online abu dhabi). ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ‘മൈറ്റി – 20 മില്യന്‍’ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സെപ്റ്റംബര്‍ മാസത്തിലുടനീളം സ്വന്തമാക്കാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ പങ്കാളിയായി മൂന്ന് ലക്ഷം ദിര്‍ഹം നേടാനുള്ള അവസരവും ഇതിനോടൊപ്പം ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഒക്ടോബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30ന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിക്ക് രണ്ട് കോടി ദിര്‍ഹമായിരിക്കും (42 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. ഇതിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവുമുണ്ട്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികളെ കാത്തിരിക്കുന്നു.
3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1: സെപ്റ്റംബര്‍ 1 – 7, നറുക്കെടുപ്പ് തീയതി – സെപ്റ്റംബര്‍ 8 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 2: സെപ്റ്റംബര്‍ 8 – 14, നറുക്കെടുപ്പ് തീയതി – സെപ്റ്റംബര്‍ 15 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3: സെപ്റ്റംബര്‍ 15 – 21, നറുക്കെടുപ്പ് തീയതി – സെപ്റ്റംബര്‍ 22 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 4: സെപ്റ്റംബര്‍ 22 – 30, നറുക്കെടുപ്പ് തീയതി – ഒക്ടോബര്‍ 1 (ശനിയാഴ്ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല
വന്‍തുകയുടെ സമ്മാനങ്ങള്‍ക്ക് പുറമെ സ്വപ്‌ന വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും പ്രേക്ഷകര്‍ക്ക് സ്വന്തമാക്കാം. ഇതാദ്യമായി ഒക്ടോബര്‍ മൂന്നിന് രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇക്കുറി ഒരുങ്ങുന്നത്. ഇതിന് പുറമെ നവംബര്‍ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 420ഐ കാറും വിജയികള്‍ക്ക് സമ്മാനമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.