abu dhabi energy company
Posted By Editor Posted On

abu dhabi energy company: യുഎഇ: മാലിന്യത്തില്‍ നിന്ന് ഊര്‍ജം; പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ: മാലിന്യത്തില്‍ നിന്ന് ഊര്‍ജമുണ്ടാകുന്ന പുതിയ പ്ലാന്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു(abu dhabi energy company). ഷാര്‍ജയിലെ അല്‍ സജയിലാണ് മാലിന്യം സംശുദ്ധ ഊര്‍ജമാക്കി മാറ്റുന്ന പുതിയൊരു പ്ലാന്റ് കൂടി പ്രവര്‍ത്തനസജ്ജമായത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഹരിത ഊര്‍ജം സിമന്റ് ഫാക്ടറികളില്‍ ഉപയോഗിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച കരാറില്‍ മാലിന്യസംസ്‌കരണ ചുമതലയുള്ള ‘ബിയ’യും ഷാര്‍ജ സിമന്റും ഒപ്പുവച്ചു.
പ്രതിവര്‍ഷം 85,000 ടണ്‍ ഹരിത ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. ഇതില്‍ 73,000 ടണ്ണും ഷാര്‍ജ സിമന്റ് വാങ്ങും. ദിവസവും 250 ടണ്‍ മാലിന്യം ഊര്‍ജമാക്കാന്‍ കഴിയുന്നതോടെ മധ്യപൂര്‍വദേശത്തെ സംശുദ്ധ നഗരമായി ഷാര്‍ജ മാറും. മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന 10 പ്ലാന്റുകളാണ് ബിയയ്ക്കുള്ളത്. ഷാര്‍ജയിലെ 76% മാലിന്യവും പ്ലാന്റുകളില്‍ ഉപയോഗപ്പെടുത്തുന്നു. മധ്യപൂര്‍വദേശത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്ലാന്റുകളുടെ ശേഷി ഘട്ടംഘട്ടമായി ഉയര്‍ത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഹരിത ഊര്‍ജപദ്ധതി സിമന്റ് നിര്‍മാണ മേഖലയ്ക്ക് സഹായകമാകുമെന്ന് ഷാര്‍ജ സിമന്റ് സിഇഒ പ്രവീണ്‍ചന്ദ്ര ബട്ടാവിയ പറഞ്ഞു. ഫാക്ടറികളുടെ ഇന്ധനക്ഷമത കൂടും. മാലിന്യം ഇല്ലാതാകും. സംശുദ്ധ ഊര്‍ജം കൂടുതല്‍ ലഭ്യമാകുന്നതോടെ സിമന്റ് ഉല്‍പാദനം കൂട്ടാനാകുമെന്നും ചൂണ്ടിക്കാട്ടി. ഹരിതസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പദ്ധതി സഹായകമാകുമെന്ന് ബിയ സിഇഒ ദകര്‍ അല്‍ റബായ പറഞ്ഞു.
ഏറ്റവും നൂതന രീതിയിലുള്ള സോളിഡ് റിക്കവേഡ് ഫ്യൂവല്‍ (എസ്ആര്‍എഫ്) സംവിധാനം പരിസ്ഥിതി മലിനീകരണമുണ്ടാക്കില്ലെന്നു മാത്രമല്ല, ചെലവു കുത്തനെ കുറയ്ക്കുകയും മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കുകയും ചെയ്യും. സിമന്റ് ഫാക്ടറികളില്‍ കല്‍ക്കരിയുടെയും മറ്റും ഉപയോഗം ഒഴിവാക്കാം. ഖരമാലിന്യങ്ങള്‍ ഉണക്കി ഫില്‍റ്റര്‍ ചെയ്തു പൊടിച്ച് ഊര്‍ജമാക്കി മാറ്റുന്ന സംവിധാനമാണിത്. ഭക്ഷണാവശിഷ്ടങ്ങള്‍, അടുക്കള മാലിന്യങ്ങള്‍, പേപ്പര്‍, മറ്റു ഹരിത മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താനാകും.
ഉപയോഗശൂന്യമായ എണ്ണയില്‍ നിന്നു ബയോഡീസല്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയും ‘ബിയ’ തുടങ്ങിയിട്ടുണ്ട്. ഉപയോഗ ശേഷമുള്ള എണ്ണ, ഗ്രീസ്, കൊഴുപ്പ് എന്നിവയില്‍ നിന്നു ബയോഡീസല്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ഗതാഗതമേഖലയുടെ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.