customs clearance
Posted By Editor111 Posted On

customs clearance 430,000 ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇ: 430,000 ദിർഹം വിലമതിക്കുന്ന സ്വർണം ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ഏഷ്യക്കാരനായ 35 കാരനെയാണ് ഷാർജ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഷാർജ എയർപോർട്ടിലെ ബാഗേജ് ചെക്കിംഗ് കൗണ്ടറിലെ ഉദ്യോഗസ്ഥർ ലഗേജ് customs clearance തുറക്കാൻ ആവശ്യപ്പെടുകയുണ്ടായി.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHOപരിശോധനയിൽ, ആഭരണങ്ങൾ തന്റേതാണെന്ന്തെ ളിയിക്കുന്ന ഇൻവോയ്‌സ് പേപ്പർ ഇല്ലാതെയാണ് ഇയാൾ സ്വർണം കൊണ്ടുപോകുന്നതെന്ന് മനസിലായെന്ന് എയർപോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ മതാർ സുൽത്താൻ അൽ കെത്ബി പറഞ്ഞു.

ഇത്രയധികം സ്വർണം എവിടെ നിന്നാണെന്ന് എയർപോർട്ട് അധികൃതർ ചോദിച്ചപ്പോൾ, യാത്രക്കാരൻ ആശയക്കുഴപ്പത്തിലായി വിശ്വസനീയമായ ഉത്തരം നൽകാനും അയാൾക്ക് കഴിഞ്ഞില്ല.ആഭരണങ്ങളുടെ ഇൻവോയ്സ് നൽകാൻ പ്രതിയോട് ആവശ്യപ്പെട്ടപ്പോൾ അയാൾ മൗനം പാലിച്ചു. എയർപോർട്ട് പോലീസ് സേനയുടെ പ്രത്യേക വൈദഗ്ധ്യമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് ലെഫ്റ്റനന്റ് കേണൽ അൽ കെത്ബി പറഞ്ഞു.പ്രതിയെ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

INFO

Comments (0)

Leave a Reply

Your email address will not be published.