online offers
Posted By Editor Posted On

online offers: സാധനങ്ങള്‍ ഞെട്ടിക്കുന്ന വിലക്കുറവില്‍ കാണാറുണ്ടോ? സത്യാവസ്ഥ ഇതാണ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: യുഎഇയില്‍ ഓഫറുകള്‍ വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പുകള്‍ (online offers) വര്‍ധിക്കുന്നു. ലാഭത്തിന്റെ ചൂണ്ടയിട്ടു ക്രെഡിറ്റ് കാര്‍ഡ് ചോര്‍ത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം നമുക്ക് ചുറ്റുമുണ്ട്. ജാഗ്രതയൊന്നു പാളിയാല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. വെബ്‌സൈറ്റുകളില്‍ പരതുമ്പോഴും ആപ്ലിക്കേഷനുകളില്‍ കൈവയ്ക്കുമ്പോഴും ജാഗ്രതയുടെ മൂന്നാം കണ്ണു കൂടി തുറന്നിരിക്കുന്നത് നല്ലതാണെന്ന് ദുബായ് പൊലീസ് പറയുന്നു.
യഥാര്‍ഥ കമ്പനികള്‍ നല്‍കുന്നതിനെക്കാള്‍ വില കുറച്ചു സാധനങ്ങള്‍ നല്‍കാമെന്നു കേട്ടാല്‍ ആരായാലും വീഴും. അതിനാല്‍ ഇത്തരം സൈറ്റുകളില്‍ കയറുന്നവര്‍ അവര്‍ ചോദിക്കുന്നതിനെല്ലാം ഉത്തരം നല്‍കരുത്. പ്രത്യേകിച്ചു ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഒടിപി, പാസ്വേഡ് തുടങ്ങിയ കാര്യങ്ങളില്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
അടുത്തിടെ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ഫാസ്റ്റ് ഫുഡ് ആപ്പുകളിലാണ്. അടുത്തിടെ ഒരു ഫുഡ് ആപ് നല്‍കിയ വാഗ്ദാനം 20 ദിര്‍ഹമുള്ള സാന്‍ഡ്വിജ് 18 ദിര്‍ഹത്തിനു നല്‍കാമെന്നാണ്. 2 ദിര്‍ഹം ലാഭത്തിനു വേണ്ടി ബുക്ക് ചെയ്തവര്‍ക്ക് ആയിരക്കണക്കിനു ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. അവര്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതോടെ ക്രെഡിറ്റ് കാര്‍ഡിലും ബാങ്ക് അക്കൗണ്ടിലും ഉണ്ടായിരുന്ന പണം നിമിഷങ്ങള്‍ കൊണ്ടു നഷ്ടമായി. 100 കണക്കിനു പരാതികളാണ് ഇത്തരത്തില്‍ പൊലീസിനു മുന്നിലുള്ളത്.
റസ്റ്ററന്റുകളുടെ ആപ്പുകളും ഔദ്യോഗിക ഫുഡ് ആപ്പുകളും തഴഞ്ഞ് 5 രൂപ ലാഭം നോക്കി തട്ടിപ്പ് ആപ്പില്‍ കയറുന്നവര്‍ പണം പോകുന്ന വഴി പോലും അറിയില്ലെന്നു ദുബായ് സിഐഡിഇ ക്രൈം പ്രതിരോധ വകുപ്പ് തലവന്‍ മേജര്‍ അബ്ദുല്ല ശഹി പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.