lulu exchange
Posted By Editor Posted On

lulu exchange: യുഎഇയില്‍ ലുലു എക്സ്ചേഞ്ച് മൂന്ന് ശാഖകള്‍ കൂടി തുറന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: യുഎഇയിലെ പ്രശസ്ത ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് (lulu exchange) മൂന്ന് ബ്രാഞ്ചുകള്‍ കൂടി തുറന്നു. ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലും ഷാര്‍ജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകള്‍ തുറന്നത്. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് യുഎഇയില്‍ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ലുലു ഫിനാന്‍സ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ദുബായ് കോണ്‍സെല്‍ ജനറല്‍ ഡോക്ടര്‍ അമാന്‍ പുരിയാണ് 250-ാമത്തെ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടര്‍ അമാന്‍ പുരി ലുലു എക്സ്ചേഞ്ചിന്റെ സേവനങ്ങളെ പ്രശംസിച്ച് സംസാരിച്ചു.
‘ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ വളര്‍ച്ചയിലെ ഈ സന്തോഷ നിമിഷങ്ങളില്‍ നിങ്ങളോടൊപ്പം പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി കറന്‍സി എക്സ്ചേഞ്ചിലും റിമിറ്റന്‍സിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്സ്ചേഞ്ച് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാവരെയും അഭിനന്ദിക്കുന്നു.’- ഡോക്ടര്‍ അമാന്‍ പുരി പറഞ്ഞു.
അധ്യക്ഷ പ്രസംഗത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദ് തന്റെ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ‘2009ല്‍ യുഎഇയിലെ അബുദാബിയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. പുതിയ മൂന്ന് ശാഖകള്‍ അടക്കം യുഎഇയിലെ ലുലു എക്സ്ചേഞ്ചിന്റെ 89 ശാഖകളും യുഎഇയിലെ സാമ്പത്തിക രംഗത്ത് നമ്മുടെ വിശ്വാസത്തിന് ലഭിച്ച അംഗീകാരമാണ്. നമ്മുടെ അര്‍പ്പണ ബോധത്തിനുള്ള പ്രതിഫലമാണിത്’ അദീബ് അഹമ്മദ് വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.