dubai rent
Posted By Editor Posted On

dubai rent: ആവശ്യക്കാരുള്ള പ്രിയപ്പെട്ട ഇടമായി മാറി; ദുബായിലെ വാടക നിരക്കിലും മാറ്റം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ആവശ്യക്കാരുള്ള പ്രിയപ്പെട്ട ഇടമായി മാറി ദുബായ്. എമിറേറ്റിലെ വാടക (dubai rent) കുത്തനെ വര്‍ധിക്കുന്നു. പകര്‍ച്ചവ്യാധിക്ക് ശേഷം കുതിച്ചുയരുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ആവശ്യക്കാരുടെ എണ്ണമാണ് വാടക വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. നഗരവും കടല്‍ത്തീരവും ഒത്തുചേര്‍ന്ന പ്രദേശമെന്ന നിലയിലാണ് ദുബായ് ഏറ്റവും ആവശ്യക്കാരുള്ള സ്ഥലമായി മാറിയത്. പാം ജുമൈറ, ജുമൈറ വില്ലേജ് സര്‍ക്കിള്‍, ജുമൈറ ലേക്ക് ടവേഴ്‌സ് എന്നിവയാണ് എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച് ചെയ്യപ്പെട്ട പ്രദേശങ്ങള്‍. എന്നാല്‍ എമിറേറ്റിലെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളായ ദുബായ് മറീന, ഡൗണ്‍ടൗണ്‍ ദുബായ്, ബിസിനസ് ബേ എന്നിവിടങ്ങളില്‍ വാടക 24 ശതമാനമാണ് വര്‍ധിച്ചതെന്ന് ‘പ്രോപ്പര്‍ട്ടി ഫൈന്‍ഡറി’ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലങ്ങളിലെ ജീവിത സൗകര്യങ്ങളും മറ്റുമാണ് ആവശ്യക്കാര്‍ വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ബുര്‍ജ് ഖലീഫയുടെയും ദുബായ് മാളിന്റെയും ആസ്ഥാനമായ ഡൗണ്‍ ടൗണ്‍, പ്രോപ്പര്‍ട്ടി വാങ്ങുന്നവരും വാടകക്കാരും ധാരാളമായി തിരഞ്ഞെടുക്കുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി, കാല്‍നടക്കാര്‍ക്ക് അനുയോജ്യമായ നടപ്പാതകള്‍, നഗരത്തിലെ ഏറ്റവും മികച്ച ഡൈനിങ്, നൈറ്റ് ലൈഫ് വേദികള്‍ എന്നിവ ഇവിടം ആകര്‍ഷണീയമാകാനുള്ള കാരണമാണ്. ഡൗണ്‍ ടൗണ്‍ ദുബായിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രധാന റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ബിസിനസ് ഹബ് എന്നതാണ് ബിസിനസ് ബേക്ക് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണം.
എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാമെന്നതും രണ്ട് മെട്രോ സ്റ്റേഷനുകള്‍, നിരവധി ബസ് റൂട്ടുകള്‍, വാട്ടര്‍ ടാക്സികള്‍ തുടങ്ങി ഗതാഗത സൗകര്യം സുഗമമാണെന്നതും ഇവിടുത്തെ സവിശേഷതയാണ്. ദുബായ് മറീനയിലെ ഒരു സ്റ്റുഡിയോ വാടക 40,000 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നതായിട്ടുണ്ട്. ഡൗണ്‍ ടൗണിലെ മൂന്ന് കിടപ്പുമുറി യൂനിറ്റിന് 3,00,000 ദിര്‍ഹം വരെ വില ഉയരുകയും ചെയ്തു.
അതേസമയം, പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ഡേറ്റ കാണിക്കുന്നത് ദുബായ് ഹില്‍സ് എസ്റ്റേറ്റ്, പാം ജുമൈറ, അറേബ്യന്‍ റാഞ്ചസ്, ദമാക് ഹില്‍സ്, മുഹമ്മദ് ബിന്‍ റാശിദ് സിറ്റി, ദുബായ് ലാന്‍ഡ് എന്നിവിടങ്ങളാണ് എമിറേറ്റിലെ വില്ലകള്‍ക്ക് ഏറ്റവും പ്രചാരമുള്ള മേഖലകള്‍.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.