court punishment
Posted By Editor Posted On

court punishment: യുഎഇ: 500 ദിര്‍ഹത്തിന് ഒരാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ശിക്ഷ വിധിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ 500 ദിര്‍ഹത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ക്ക് കോടതി ശിക്ഷ (court punishment) വിധിച്ചു. ഒരാളെ തട്ടിക്കൊണ്ടുപോയി ദുബായിലെ അല്‍ റഖയിലെ അപ്പാര്‍ട്ട്മെന്റില്‍ 15 മണിക്കൂര്‍ തടവിലാക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
ഒരു വ്യക്തി ദുബായ് പോലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി തന്നെ തട്ടികൊണ്ടുപോയ വിവരം അറിയിക്കുകയായിരുന്നു. ദുബായിലെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം അന്വേഷണ സംഘം സ്ഥലത്തേക്ക് പോയി. അന്വേഷകസംഘം വാതിലില്‍ മുട്ടി, കുറ്റവാളികളിലൊരാള്‍ വാതില്‍ തുറന്നു. ഇരയുടെ കരച്ചില്‍ കേട്ട സംഘം തട്ടിക്കൊണ്ടുപോയ മൂന്നുപേരെയും പിടികൂടുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
കേസിലെ പ്രതികളിലൊരാളുടെ കുറ്റസമ്മതം അനുസരിച്ച്, ഇര തന്റെ സഹോദരന് എന്‍ട്രി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും 500 ദിര്‍ഹം കൈപ്പറ്റുകയും ചെയ്തു. എന്നാല്‍, ഇര വിസ നല്‍കാത്തതിനെ തുടര്‍ന്ന് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്നാണ് ഇയാളെ മൂവര്‍ സംഘം തട്ടികൊണ്ടുപോയത്. കോടതി മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തി ആറ് മാസം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.