abudhabi judicial department
Posted By Editor Posted On

abudhabi judicial department: യുഎഇ: ഉടമസ്ഥനെ കബളിപ്പിച്ച് വാഹന വില്‍പ്പന നടത്തിയ സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി : യുഎഇയില്‍ ഉടമസ്ഥനെ കബളിപ്പിച്ച് വാഹന വില്‍പ്പന നടത്തിയയാള്‍ പണം നല്‍കണമെന്ന് കോടതി(abudhabi judicial department). വാഹനത്തിന്റെ ഉടമസ്ഥനായ സുഹൃത്തിനെ പ്രതി കബളിപ്പിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിധി. സുഹൃത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തിന്റെ വാഹനം വില്‍പ്പന നടത്തിയ കുറ്റത്തിന് യുവാവ് 3,40,000 ദിര്‍ഹം ഉടമയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. വാഹനത്തിന്റെ മൂല്യമാണ് ഈ തുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
പരാതിക്കാരന്‍ തന്റെ വാഹനം വില്‍പ്പന നടത്തുന്നതിനായി സുഹൃത്തായ പ്രതിയോട് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വാഹനത്തിന്റെ ഉടമ താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അബുദാബിയിലെ ഒരു കാര്‍ ഷോറൂമില്‍ പ്രതി വാഹനം വില്‍ക്കുകയും പണം കൈപ്പറ്റുകയും ചെയ്തു. വാഹനവില്‍പ്പനയിലൂടെ ലഭിച്ച മുഴുവന്‍ പണവും പ്രതി വാഹന ഉടമയായ സുഹൃത്തിന് നല്‍കാതെ സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കുകയാണുണ്ടായത്. കാറിന്റെ വിലയായ 3,40,000 ദിര്‍ഹവും തനിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 30,000 ദിര്‍ഹം അധിക നഷ്ടപരിഹാരമായും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഷോറൂമില്‍ പണം കൈമാറാം എന്ന വ്യവസ്ഥ പ്രതി ലംഘിച്ചെന്നും പരാതിക്കാരന്‍ കോടതിയില്‍ മൊഴി നല്‍കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.