sharjah police contact number
Posted By Editor Posted On

sharjah police contact number: യുഎഇ: നഷ്ടപ്പെട്ടവസ്തുക്കള്‍ കണ്ടുകിട്ടിയാല്‍ പോലീസ് വീട്ടിലെത്തിക്കും

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ : നഷ്ടപ്പെട്ടവസ്തുക്കള്‍ കണ്ടുകിട്ടിയാല്‍ ഷാര്‍ജ പൊലീസ് (sharjah police contact number) വീട്ടിലെത്തിച്ചു നല്‍കും. എമിറേറ്റിലെ താമസക്കാരുടെ, നഷ്ടപ്പെട്ട വിലപ്പെട്ടവസ്തുക്കള്‍ കണ്ടുകിട്ടുകയാണെങ്കില്‍ ഉടമയെ വീട്ടിലെത്തി ഏല്‍പ്പിക്കുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. സേവനത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പോലീസ് സ്റ്റേഷനുകളുടെ സയറക്ടര്‍ കേണല്‍ യൂസഫ് ബിന്‍ ഹര്‍മോള്‍ പറഞ്ഞു. ഉപഭോക്തൃ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആഭ്യന്തരമന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
‘റെസിപ്പ്റ്റ് ആന്‍ഡ് ഡെലിവറി ഓഫ് ഫൗണ്ട സര്‍വീസ്’ എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ വാസിത് പോലീസ് സ്റ്റേഷനില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് സംരംഭം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ആരംഭിച്ച പുതിയ സേവനപദ്ധതിയുടെ ഭാഗമായാണ് താമസക്കാരെ സഹായിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടത്. ഓസോള്‍ സ്മാര്‍ട്ട് അപ്ലിക്കേഷന്‍സ് കമ്പനിയുമായി (ബുറാഖ്) സഹകരിച്ച് കഴിഞ്ഞ ജൂണിലാണ് ഷാര്‍ജ പോലീസ് സംരംഭത്തിന് തുടക്കമിട്ടത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.