dubai asia cup
Posted By Editor Posted On

dubai asia cup: പൊള്ളുന്ന വെയിലിനിടയിലും ഇന്ത്യ-പാക് മല്‍സരം കാണാന്‍ എത്തിയത് വന്‍ ആരാധകക്കൂട്ടം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ഏഷ്യകപ്പില്‍ അയല്‍ക്കാരായ(dubai asia cup) ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിയത് പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഏറ്റവും കൂടുതലുള്ള യുഎഇയിലെ ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേയ്ക്ക് ആരാധകരുടെ വലിയ ഒഴുക്കായിരുന്നു. വാഹനങ്ങളുടെ നീണ്ടനിര കിലോമീറ്ററുകളോളം എത്തി. നിരവധി പേര്‍ കാല്‍നടയായാണ് സ്റ്റേഡിയത്തിലേക്ക് പോയത്. വാഹനങ്ങളില്‍ എത്തിയവരില്‍ പലരും മണിക്കൂറുകള്‍ വഴിയില്‍ കിടന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റ് തുറന്നത് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണെങ്കിലും രാവിലെ മുതല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പതാകയുമായി ആരാധകര്‍ സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. പൊള്ളുന്ന വെയിലിനിടയിലും ആവേശം ചോരാതെ അവര്‍ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്ത് നിലയുറപ്പിച്ചു. മത്സരം തുടങ്ങിക്കഴിഞ്ഞും കാണികള്‍ ഗാലറിയിലെക്ക് എത്തിക്കൊണ്ടിരുന്നു. യുഎഇയില്‍ ഇന്നലെ വാരാന്ത്യ അവധി ദിവസമായതിനാല്‍ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ മത്സരം കാണാന്‍ എത്തിയിരുന്നു.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ഏറ്റവും സുന്ദരമായ ഗാലറികള്‍ എന്നും യു.എ.ഇയിലേത് തന്നെയാണെന്ന് വീണ്ടും അടിവരയിടുന്നതായിരുന്നു ദുബായിലെ ഗാലറിയിലെ ആരവം. ഇന്ത്യയിലോ പാകിസ്താനിലോ മത്സരം നടക്കുമ്പോള്‍ കാണികളുടെ പിന്തുണ ഏകപക്ഷീയമാകാറുണ്ട്. എന്നാല്‍, ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമെല്ലാം ഗാലറിയില്‍ തുല്യശക്തികളാണ് ഇന്ത്യ-പാക് കാണികള്‍. അല്‍പം മുന്‍തൂക്കം അവകാശപ്പെടാനുണ്ടെങ്കില്‍ അത് ഇന്ത്യക്കാണ്. ഈ പതിവ് ഇക്കുറിയും തെറ്റിയില്ല.
അതേസമയം, ഇന്നലെ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം കാണാന്‍ ശ്രീലങ്കന്‍, അഫ്ഗാനിസ്ഥാന്‍ ആരാധകരും കൂട്ടത്തോടെ എത്തിച്ചേര്‍ന്നു. ആദ്യവിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍, ഗ്യാലറികളില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ സന്തോഷനൃത്തം ചവിട്ടി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.