drivers
Posted By Editor111 Posted On

drivers: ട്രാഫിക് സിഗ്നലുകളിൽ അശ്രദ്ധ : ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പോലീസ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി : റോഡുകളിലെ സിഗ്നലുകളിൽ ശ്രദ്ധ തെറ്റിച്ചാൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.ഇതിനെക്കുറിച്ച് ഒരു വീഡിയോയും പോലീസ് പങ്കുവെച്ചിരുന്നു. വാഹനമോടിക്കുന്ന ആൾ ചുവന്ന ലൈറ്റുകൾ പരിഗണിക്കാതെ യാത്ര തുടരുമ്പോൾ റോഡിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെയും ദൃശ്യങ്ങളാണ് പോലീസ് വീഡിയോയിലൂടെ പങ്കിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO വീഡിയോയിൽ, ഡ്രൈവർ ചുവന്ന ലൈറ്റുകൾക്ക് സമീപം നിർത്തുന്നതും മൊബൈൽ ഫോൺ റിംഗ് ചെയ്യുമ്പോൾ ശ്രദ്ധ തിരിക്കുന്നതും കാണാം. ട്രാഫിക് ലൈറ്റുകൾ ഇപ്പോഴും ചുവപ്പായിരിക്കുമ്പോൾ വാഹനമോടിക്കുന്നയാൾ പെട്ടെന്ന് കാർ സ്റ്റാർട്ട് ചെയ്യുകയും എതിരെ വരുന്ന കാറിൽ ഇടിക്കുകയും ചെയ്യുന്നു.

അബുദാബി എമിറേറ്റിൽ 2020 ലെ നിയമം അനുസരിച്ച് ചുവപ്പ് ലൈറ്റ് മറികടക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു.കൂടാതെ, 50,000 ദിർഹം പിഴ ഈടാക്കുന്ന സാഹചര്യത്തിൽ വാഹനം 30 ദിവസത്തേക്കോ പരമാവധി മൂന്ന് മാസത്തേക്കോ കണ്ടുകെട്ടും.മൂന്നു മാസത്തിനു ശേഷവും പിഴ അടച്ചില്ലെങ്കിൽ വാഹനം ലേലത്തിൽ വിൽക്കും.

INFO

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.