criminal cases
Posted By Editor Posted On

difc courts dubai: ദുബായ്: സ്വന്തം വീടിന് തീയിട്ട യുവാവിന് ശിക്ഷ വിധിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് സ്വന്തം വീടിന്റെ മജ്ലിസിന് തീയിട്ടതിന് ഗള്‍ഫ് രാജ്യക്കാരനായ യുവാവിന് കോടതി ശിക്ഷ വിധിച്ചു(difc courts dubai). ദുബായ് അല്‍ ബര്‍ഷയില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം വീടിന്് തീയിട്ട 21 കാരന്‍ ആറ് മാസം തടവും 90,000 ദിര്‍ഹം പിഴയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലില്‍, 21 വയസ്സുകാരന്‍ തങ്ങളുടെ വീടിന്റെ മജ്ലിസിന് ബോധപൂര്‍വം തീയിട്ടുവെന്നാരോപിച്ച് സഹോദരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തീപിടിത്തം കണ്ട സഹോദരന്‍ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതരെ വിളിച്ച് തീയണച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ മജ്ലിസിനുള്ളില്‍ പ്രവേശിച്ച് 20 മിനിറ്റോളം അകത്ത് നില്‍ക്കുന്നത് കണ്ടതായി സഹോദരന്‍ പറഞ്ഞു. കുറ്റവാളിയായ യുവാവ് വീടിനുള്ളില്‍ കയറിയതിന് തൊട്ടുപിന്നാലെയാണ് മജ്ലിസിന് തീപിടിച്ചത്. സംഭവത്തിന് ഒരു ദിവസം മുമ്പ് പ്രതി തങ്ങളുടെ വീട്ടില്‍ ജോലി ചെയ്യുന്ന വേലക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രതിയുടെ മറ്റൊരു സഹോദരനും പറഞ്ഞു. എന്നാല്‍, മര്‍ദിക്കുന്നതില്‍ നിന്ന് പിതാവ് ഇയാളെ തടയുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. തീപിടിത്തത്തില്‍ മജ്ലിസിനും ഡൈനിംഗ് ഹാളിനും 90,000 ദിര്‍ഹം നാശനഷ്ടം ഉണ്ടായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.