uae drug laws
Posted By Editor Posted On

uae drug laws: യുഎഇയിലേക്ക് മരുന്ന് കൊണ്ടു പോകുകയാണോ? ഈ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെട്ടുപോകും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: യുഎഇയിലേക്ക് മരുന്ന് കൊണ്ടു പോകുകയാണെങ്കില്‍ ഈ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെട്ടുപോകും. സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും ചട്ടങ്ങള്‍ (uae drug laws) നിര്‍ബന്ധമായും പാലിക്കണം. താമസ- സന്ദര്‍ശക വീസക്കാര്‍ക്ക് നിയമങ്ങള്‍ ഒരുപോലെ ബാധകം. മരുന്നുകള്‍ ഏതു വിഭാഗത്തില്‍ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങള്‍. ലോകരാജ്യങ്ങളില്‍ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാര്‍മസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തില്‍ നിരോധനവും നിയന്ത്രണവുമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
രാജ്യാന്തര തലങ്ങളില്‍ വിവിധ ലഹരിമരുന്നുകള്‍ ശാസ്ത്ര പഠന-ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരംഗത്ത് കര്‍ശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരുടെ കൈവശം ഇവ എത്താതിരിക്കാനും ശ്രദ്ധിക്കുന്നു. നിയമവിരുദ്ധമായി ഇവ കൈമാറ്റം ചെയ്യപ്പെടുന്നതും ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതും കര്‍ശനമായി തടയണമെന്നു രാജ്യാന്തര ചട്ടങ്ങള്‍ അനുശാസിക്കുന്നു. ചില രോഗങ്ങളുടെ കാഠിന്യവും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ അനുമതിയോടെ നിയന്ത്രിത അളവില്‍ രോഗികള്‍ക്ക് നല്‍കുന്നതാണ് രാജ്യാന്തര ചട്ടം.
കണ്‍ട്രോള്‍ഡ്, സെമി കണ്‍ട്രോള്‍ഡ് വിഭാഗത്തിലെ മരുന്നുകള്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാണ്. മറ്റു മരുന്നുകള്‍ക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയില്‍ കൂടുതല്‍ കൊണ്ടുവരാനാവില്ല. പെര്‍മിറ്റിന് ഓണ്‍ലൈനില്‍ www.mohap.gov.ae ഈ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
അപേക്ഷ
രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടര്‍ 3 മാസത്തിനുള്ളില്‍ നല്‍കിയ കുറിപ്പടി, ചികിത്സിച്ച സ്ഥാപനം നല്‍കിയ ഒരു വര്‍ഷത്തിനകമുള്ള റിപ്പോര്‍ട്ട്, ആരോഗ്യം സംബന്ധിച്ച രേഖകള്‍, എമിറേറ്റ്‌സ് ഐഡിയുടെയോ പാസ്‌പോര്‍ട്ടിന്റെയോ പകര്‍പ്പ് എന്നിവ വേണം.
ചികിത്സ സ്വീകരിച്ച രാജ്യത്തെ ഹെല്‍ത്ത് അതോറിറ്റിയുടെയോ ചുമതലപ്പെട്ട മറ്റു വകുപ്പുകളുടെയോ യുഎഇ എംബസിയുടെയോ രേഖകളും കരുതണം.
യുഎഇ ഡ്രഗ് ഡിപ്പാര്‍ട്‌മെന്റില്‍ അപേക്ഷ പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ സമ്മതപത്രം നല്‍കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.

പരിശോധന
ഔഷധങ്ങളെന്ന വ്യാജേന ലഹരി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതു തടയാന്‍ യുഎഇയില്‍ പരിശോധനകള്‍ കര്‍ശനമാണ്. മൊബൈല്‍ സ്മാര്‍ട് ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് കസ്റ്റംസിനുള്ളത്. ഗുളികകളില്‍ ലഹരിമരുന്നുണ്ടോ എന്നറിയാന്‍ പ്രത്യേക സ്‌കാനറില്‍ ഒരുനിമിഷം വച്ചാല്‍ സകല ചേരുവകളുടെയും രാസനാമം സഹിതം സ്‌ക്രീനില്‍ തെളിയും. പ്രഷറിനും ഷുഗറിനുമൊക്കെയുള്ള ഗുളികയുടെ പേരില്‍ കൊണ്ടുവരുന്ന ലഹരിമരുന്നുകള്‍ കയ്യോടെ പിടികൂടാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
കുടവയറും വിഗുമടക്കമുള്ള ‘വിരുതുകള്‍’ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തില്‍ കെണിയിലാക്കാനാണ് സ്മാര്‍ട് വിദ്യകളും കസ്റ്റംസ് പ്രയോഗിക്കുന്നത്. വിഗ്, കൃത്രിമ കുടവയര്‍ എന്നിവയ്ക്കുള്ളിലും സ്റ്റാംപുകളിലെ പശയിലും വരെ ലഹരിമരുന്നു കയറിപ്പറ്റിയത് കണ്ടെത്തിയിരുന്നു. വീല്‍ചെയറുകള്‍, ചോക്ലറ്റ്, ജ്യൂസ്, തേന്‍, ബദാം, മസാലപ്പൊടി, പഴക്കൂടകള്‍ എന്നിവയില്‍ ഒളിപ്പിച്ചു കടത്താനുള്ള നീക്കങ്ങളും കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണം ദ്രവരൂപത്തില്‍ കുപ്പിയിലാക്കുക, സ്വര്‍ണപ്പാളികള്‍ ദേഹത്തു ചുറ്റി കട്ടികൂടിയ വസ്ത്രങ്ങള്‍ ധരിക്കുക, സ്വര്‍ണനൂലുകള്‍ കൊണ്ട് വസ്ത്രങ്ങളില്‍ അലങ്കാരപ്പണി നടത്തുക എന്നിങ്ങനെ തന്ത്രങ്ങളേറെയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംComments (0)

Leave a Reply

Your email address will not be published.