today asia cup
Posted By Editor Posted On

today asia cup: ഏഷ്യാകപ്പ് ദുബായ്: തീപാറുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് തീപാറുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം(today asia cup). മത്സരത്തിന് ആവേശം പകരാന്‍ സച്ചിന്റെ ചങ്ക് ആരാധകന്‍ സുധീര്‍ ചൗധരി ഗൗതമും മഹേന്ദ്രസിങ് ധോണിയുടെ കടുത്ത ആരാധകന്‍ റാം ബാബുവു ദുബായിലെത്തി. ഇന്നലെ ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലെ ഐസിസി അക്കാദമി നെറ്റ്സില്‍ പരിശീലനത്തിന് എത്തിയ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവും ഊര്‍ജവും പകരുവാനും ഇരുവരും സമയം കണ്ടെത്തി. ശരീരത്തില്‍ മുഴുവന്‍ ത്രിവര്‍ണം പൂശിയും തലമുടി ഇന്ത്യന്‍ ഭൂപടത്തിന്റെ ആകൃതിയില്‍ വെട്ടിയൊരുക്കി കുങ്കുമം, വെളുപ്പ്, പച്ച നിറം ചാര്‍ത്തിയും എത്തിയ സുധീറും റാം ബാബുവും ഇന്ത്യന്‍ ദേശീയ പതാക വീശുകയും ശംഖൊലി മുഴക്കി വന്ദേ മാതരം ചൊല്ലുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ബിഹാര്‍ സ്വദേശിയായ സുധീറും മൊഹാലിക്കാരനായ റാം ബാബുവും ഇന്നലെയാണ് സച്ചിന്റെയും ധോണിയുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയിലെത്തിയത്. ഇരുവരും തങ്ങളുടെ സുഹൃത്തുക്കളുടെ കൂടെയാണ് ദുബായില്‍ കഴിയുന്നത്.

2003 മുതല്‍ സച്ചിന്റെ ആരാധകനായ സുധീര്‍ ഇന്ത്യയില്‍ എവിടെ കളി നടന്നാലും കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടിയാണ് എത്തിയിരുന്നത്.
മത്സരത്തിന് നാല് മണിക്കൂര്‍ മുന്‍പ് ശരീരം മുഴുവന്‍ ത്രിവര്‍ണം പൂശി ഗ്യാലറിയിലെത്തും. ടെസ്റ്റ് മത്സരമാണെങ്കില്‍ അഞ്ച് ദിവസം കുളിക്കാതെ ത്രിവര്‍ണം പൂശിയ ശരീരത്തോടെ ഗ്യാലറിയില്‍ കാണും. 2011 ല്‍ ഏകദിന ലോക കപ്പ് ഇന്ത്യ നേടിയ ശേഷം സച്ചിന്‍ സുധീറിനെ ആഘോഷത്തില്‍ പങ്കുചേരാന്‍ ഡ്രസിങ് റൂമിലേക്ക് ക്ഷണിച്ചതോടെയാണ് ഇദ്ദേഹം താരമാകുന്നത്.

ധോണിയുടെ കടുത്ത ആരാധകനായ റാം ബാബു 2008 മുതല്‍ ഇന്ത്യന്‍ മത്സരം നടക്കുന്ന വേദിയിലെ സന്ദര്‍ശകനായിരുന്നു. ശരീരം മുഴുവനും ത്രിവര്‍ണം പൂശുന്ന റാം ബാബു മത്സരം തീരും വരെ ഇന്ത്യന്‍ പതാക വീശിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇത് ധോണിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, റാംബാബുവിന് ലോകത്ത് എവിടെയും ഇന്ത്യയുടെ കളി കാണാനുള്ള സ്‌പോര്‍ണഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.
സുധീര്‍ അഞ്ചാം തവണയും റാം ബാബു മൂന്നാമത്തെ പ്രാവിശ്യവുമാണ് യുഎഇയില്‍ കളി കാണാന്‍ എത്തുന്നത്. മത്സരത്തില്‍ ഇന്ത്യ ജയിക്കുമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഏകാഭിപ്രായം. രോഹിത് ശര്‍മയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്ത്യന്‍ കളിക്കാരനോ അര്‍ധ സെഞ്ച്വറി നേടുമെന്നും ഇരുവരും പ്രതീക്ഷിക്കുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് യുഎഇ സമയം ആറിനാണ് ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക്ക് പോരാട്ടം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.