riyadh airport
Posted By Editor Posted On

riyadh airport: ഡ്രൈ ഫ്രൂട്സ് എന്ന് പറഞ്ഞ് മയക്കുമരുന്നിന്റെ പൊതി നല്‍കി, മലയാളികളടക്കം നാലുപേര്‍ ഏജന്റിന്റെ ചതിയില്‍ കുടുങ്ങി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഗള്‍ഫില്‍ മലയാളികളും തമിഴ്‌നാട് സ്വദേശിയും മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റില്‍. ബംഗളൂരുവില്‍നിന്ന് ഏജന്റ് കൊടുത്തുവിട്ട മയക്കുമരുന്ന് പാക്കറ്റുമായി റിയാദ് വിമാനത്താവളത്തിലെത്തിയ (riyadh airport) തമിഴ്‌നാട്ടുകാരനും അത് വാങ്ങാനെത്തിയ മൂന്ന് മലയാളികളും അറസ്റ്റില്‍. ഏജന്റ് കൊടുത്തുവിട്ട പാക്കറ്റ് എന്താണെന്നറിയാതെ റിയാദ് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട്ടുകാരന്‍ അധികൃതര്‍ പിടികൂടിയപ്പോഴാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. ഡ്രൈഫ്രൂട്‌സ് എന്ന പേരിലായിരുന്നു ബെംഗളൂരുവില്‍നിന്നുള്ള യാത്രക്കാരനായ തമിഴ്‌നാട്ടുകാരന്റെ കൈയ്യില്‍ മയക്കുമരുന്ന് കൊടുത്തുവിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ആ വിസ അവസാനിപ്പിച്ച് നാട്ടില്‍പോയി പുതിയ വിസയില്‍ വരികയായിരുന്നു. വിസ സേവനം ചെയ്തുനല്‍കിയ നാട്ടിലെ ഏജന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാംഗ്ഗുരിലെ ഓഫീസില്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും വാങ്ങുവാനെത്തിയതായിരുന്നു. ടിക്കറ്റും പാസ്‌പോര്‍ട്ടും നല്‍കിയപ്പോള്‍ സുഹൃത്തിനുള്ള ഡ്രൈഫ്രൂട്‌സ് ആണെന്ന് പറഞ്ഞ് ഒരു പാക്കറ്റില്‍ മയക്കുമരുന്ന് കൊടുത്ത് ചതിക്കുകയായിരുന്നു. എന്നാല്‍ റിയാദ് വിമാനത്താവള കസ്റ്റംസ് പരിശോധനയില്‍ പിടികൂടി. പാക്കറ്റ് വാങ്ങാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നുപേരും പോലീസ് പിടിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി വഞ്ചിക്കപ്പെട്ടതാണെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സൗദിയില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ 20 ട്രക്ക് ഡ്രൈവര്‍മാര്‍ മയക്കുമരുന്ന് കേസില്‍ അല്‍ഹസ ജയിലിലുണ്ട്. റിയാദ് ജയിലില്‍ മയക്കുമരുന്ന് കേസിലുള്ള രണ്ട് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം 30 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.