new road project dubai
Posted By Editor Posted On

new road project dubai: ഗതാഗതവും പാര്‍ക്കിംഗും സുഗമമാക്കാന്‍ ദുബായില്‍ പുതിയ റോഡ് പദ്ധതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഗതാഗതവും പാര്‍ക്കിംഗും സുഗമമാക്കാന്‍ ദുബായില്‍ പുതിയ റോഡ് പദ്ധതി(new road project dubai). ദുബായിലെ അല്‍ ഷിന്ദഗ ഇടനാഴിയിലൂടെ ഗതാഗതം സുഗമാക്കാനും അല്‍ ഖലീജ്, അല്‍ മിന സ്ട്രീറ്റുകളുടെ ശേഷി വര്‍ധിപ്പിക്കാനുമുള്ള ഇന്റര്‍ചേഞ്ച് പദ്ധതി 55 ശതമാനം പൂര്‍ത്തിയായി. അല്‍ ഖലീജ്, ഖാലിദ് ബിന്‍ അല്‍ വലീദ്, അല്‍ ഗുബൈബ തെരുവുകള്‍ക്കിടയിലാണ് ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് മെച്ചപ്പെടുത്തല്‍ പദ്ധതിയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO ഇന്‍ഫിനിറ്റി ബ്രിഡ്ജിന്റെ (അല്‍ ഷിന്ദഘ പാലം) വടക്കുഭാഗവുമായി പദ്ധതി ബന്ധിപ്പിക്കുന്നു.
അല്‍ മിന, അല്‍ ഖലീജ്, കെയ്റോ സ്ട്രീറ്റുകളിലൂടെ 13 കിലോമീറ്റര്‍ നീളുന്ന അല്‍ ഷിന്ദഗ റോഡ്സ് കോറിഡോര്‍ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമാണ് ഇന്റര്‍ചേഞ്ച് എന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. ‘ഇത് ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും റാഷിദ് തുറമുഖത്തിന് എന്‍ട്രി/എക്സിറ്റ് പോയിന്റുകള്‍ നല്‍കുകയും പുതിയ പാലത്തിന് കീഴില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നല്‍കുകയും ചെയ്യും,’ അല്‍ തായര്‍ പറഞ്ഞു.
ജംഗ്ഷനിലെ പ്രധാന വടക്കന്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അല്‍ ഷിന്ദഗ ടണലിന്റെ ഇന്‍ഫിനിറ്റി ബ്രിഡ്ജ്, ദെയ്റ സൈഡ് എന്നിവയുമായുള്ള ലിങ്ക്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റിന്റെ മെച്ചപ്പെട്ട ജംഗ്ഷനുകളുമായുള്ള ലിങ്ക് എന്നിവ പൂര്‍ത്തിയായി. പദ്ധതിക്ക് കീഴിലുള്ള പാലങ്ങളുടെയും തുരങ്കങ്ങളുടെയും ശേഷി മണിക്കൂറില്‍ 28,800 വാഹനങ്ങളാണ്,” അല്‍ തായര്‍ വ്യക്തമാക്കി.
അല്‍ ഖലീജ് സ്ട്രീറ്റില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയിലെ ആദ്യത്തെ പാലം 750 മീറ്റര്‍ വടക്കോട്ടും രണ്ടാമത്തേത് 1,075 മീറ്റര്‍ തെക്കോട്ടും നീളുന്നു. രണ്ട് ദിശകളിലുമായി മണിക്കൂറില്‍ 24,000 വാഹനങ്ങള്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന പാലങ്ങളില്‍ ഓരോ ദിശയിലും ആറ് വരികള്‍ ഉള്‍പ്പെടുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.