emirati women's day
Posted By Editor Posted On

emirati women’s day: തന്റെ ഓഫീസിലെ ജീവനക്കാരില്‍ 85 ശതമാനവും വനിതകള്‍; സ്ത്രീകളുടെ പ്രധാന്യത്തെ കുറിച്ച് വ്യക്തമാക്കി ദുബായ് ഭരണാധികാരി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് വനിതകളുടെ സംഭാവനകളെ പുകഴ്ത്തി രാജ്യത്ത് സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കി യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഞായറാഴ്ച യു.എ.ഇയില്‍ വനിതാദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ പ്രാധാന്യം ദുബായ് ഭരണാധികാരി വ്യക്തമാക്കിയത്. ആഗസ്റ്റ് 28 ആണ് ഇമാറാത്തി വനിതാ ദിനമായി (emirati women’s day) ആചരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങളെ സ്മരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്.
വനിതാ ദിനത്തോടനുബന്ധിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പ്രത്യേക വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റ്‌സിന്റെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നത്തിന് ഇമാറാത്തി വനിതാ ദിനത്തില്‍ ഞങ്ങള്‍ അഭിനന്ദനം അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
‘എമിറേറ്റ്സിന്റെ പെണ്‍മക്കള്‍, അവര്‍ നേടിയ നേട്ടങ്ങള്‍ക്കും അവരുടെ രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. യു.ഇ.യിലെ സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അര്‍പ്പണബോധമുള്ളവരാണ്. അവര്‍ക്ക് വിശാലവും, ശോഭനവുമായ ഭാവിയുണ്ട്’-അദ്ദേഹം വിഡിയോയില്‍ പറഞ്ഞു.
‘യു.എ.ഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകളാണ്. എന്റെ ഓഫീസിലെ 85% ജീവനക്കാരും സ്ത്രീകളാണ്. അവരില്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഒരു സ്ത്രീക്ക് ആയിരം പുരുഷന്മാരുടെ ശക്തിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’-അദ്ദേഹം തുടരുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇമാറാത്തി വനിതകളുടെ സമൂഹത്തിലെ പങ്കിനെ പ്രശംസിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.