court punishment
Posted By Editor Posted On

dubai labor court: യുഎഇ: ജീവനക്കാര്‍ ഫിഷ് ടാങ്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു; നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ജീവനക്കാര്‍ ഫിഷ് ടാങ്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ദുബായ് കോടതി(dubai labor court). ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കമ്പനിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ മേല്‍നോട്ടക്കുറവുണ്ടായതായും ഇത് തൊഴിലാളികളുടെ മരണത്തിന് കാരണമായതായും, മരണത്തില്‍ ഉടമയ്ക്ക് പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ അലങ്കാര മത്സ്യം വില്‍ക്കുന്ന കമ്പനി ഉടമയും അറബ് വംശജനായ ഡയറക്ടറും തൊഴിലാളികള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം വീതം നല്‍കണം. കൂടാതെ സ്ഥാപന ഉടമയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഉടമയുടെ വില്ലയ്ക്കുള്ളിലാണ് ഏഷ്യന്‍ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ടാങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് നിലനിര്‍ത്താന്‍ വാങ്ങിയ ക്ലീനിങ് ഉപകരണത്തില്‍ നിന്നാണ് തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് ഉടമ ജൂലൈയില്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അക്വേറിയത്തിലെ പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന എക്സ്റ്റന്‍ഷന്‍ ലൈന്‍ വിച്ഛേദിച്ചതാണ് അപകടകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തിലേക്ക് വൈദ്യുതി പ്രവേശിക്കുകയും തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. വെള്ളത്തില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികള്‍ക്ക് മതിയായ ഉപകരണങ്ങളോ പരിശീലനമോ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.