abudhabi transport authority
Posted By Editor Posted On

abudhabi transport authority: യുഎഇ: പ്രഥമ പരിഗണന കുട്ടികള്‍ക്ക്; വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് അധികൃതര്‍. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട് സെന്റര്‍(ഐടിസി), abudhabi transport authority അബുദാബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് ഡിപാര്‍ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകളും ശില്‍പശാലകളും നടത്തി. എല്ലാ ബസുകളുടെയും സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയായി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അബുദാബി എമിറേറ്റില്‍ 1.55 ലക്ഷത്തിലേറെ കുട്ടികളാണ് സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഡ്രൈവര്‍മാരുടെ ചുമതല
കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റു വാഹനങ്ങള്‍ സുരക്ഷിത അകലത്തില്‍ നിര്‍ത്താനുള്ള റെഡ് സ്റ്റോപ് സിഗ്‌നല്‍ ലൈറ്റ് കാണിക്കണം. ഇതു കണ്ടാല്‍ മറ്റുവാഹനങ്ങള്‍ 5 മീറ്റര്‍ അകലത്തില്‍ നിര്‍ത്തണം. ലംഘിച്ചാല്‍ 1,000 ദിര്‍ഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
സിഗ്‌നല്‍ ഇടാന്‍ മറക്കുന്ന ബസ് ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കുട്ടികള്‍ റോഡിനു കുറുകെ കടക്കുമ്പോള്‍ ബസ് ഡ്രൈവര്‍ ഫ്‌ലാഷ് ലൈറ്റ് തെളിക്കണം.
സൂപ്പര്‍വൈസര്‍ ശ്രദ്ധിക്കേണ്ടത്
വാഹനത്തിന്റെ അറ്റകുറ്റപ്പണി ദിവസവും നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. നിശ്ചിത വേഗത്തില്‍ അനുവദനീയ പാതകളില്‍ കൂടി മാത്രമാകണം ബസിന്റെ യാത്ര. സ്മാര്‍ട് സംവിധാനത്തിലൂടെ നിരീക്ഷണമുണ്ടാകും. ഓരോ കുട്ടിയും അതത് സ്റ്റോപ്പുകളിലാണ് ഇറങ്ങുന്നതെന്നു ബസ് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം. ട്രിപ്പ് കഴിയുമ്പോള്‍ ഏതെങ്കിലും കുട്ടി വാഹനത്തില്‍ കുടുങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കണം.
11 വയസ്സില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ റോഡിനു കുറുകെ കടക്കാന്‍ സഹായിക്കുകയും രക്ഷിതാക്കളെ ഏല്‍പിക്കുകയും വേണം. കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പാക്കേണ്ട ചുമതല സൂപ്പര്‍വൈസര്‍ക്കാണ്. എല്ലാ വാഹനങ്ങളിലും പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ ഉണ്ടാകണം. വാഹനങ്ങള്‍ പതിവായി സാനിറ്റൈസ് ചെയ്യണം.
പരാതി നല്‍കാം
ബസ് ജീവനക്കാരെക്കുറിച്ചോ വാഹനത്തിന്റെ സുരക്ഷാ നിലവാരത്തെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് അബുദാബി ഗവണ്‍മെന്റ് കോള്‍ സെന്ററില്‍ അറിയിക്കാം. ഫോണ്‍ 800555.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.