uae education ministry
Posted By Editor Posted On

uae education ministry: യുഎഇ പുതിയ അധ്യയന വര്‍ഷം; രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ രക്ഷിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യാണ് തങ്ങളുടെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ അത് സംബന്ധിച്ച് വിശദാംശങ്ങള്‍ (uae education ministry) അറിയിച്ചു. രണ്ടു മാസത്തെ വേനലവധിക്കു ശേഷം സ്‌കൂളിലേക്കു മടങ്ങുമ്പോള്‍ ദുബായിലെ വിദ്യാര്‍ഥികള്‍ പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കേണ്ടതില്ല. അതായത് ഈ വര്‍ഷം കോവിഡ് -19 പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ജീവനക്കാര്‍ക്കും 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുമില്ല. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അതിഥികള്‍ക്കും പിസിആര്‍ പരിശോധന ആവശ്യമില്ല, കൂടാതെ ശരീരോഷ്മാവ് പരിശോധനകളും നടത്തേണ്ടതില്ല. എന്നാല്‍ വിദ്യാര്‍ഥികളായ കോവിഡ് -19 രോഗികളെ 10 ദിവസത്തേക്കു ക്വാറന്റീനിലാക്കണമെന്നും അടച്ച ഏരിയകളില്‍ സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളും മാസ്‌കും നിര്‍ബന്ധമായും തുടരണമെന്നും സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം അബുദാബിയില്‍ ജീവനക്കാരും 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും 96 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഹാജരാക്കണം. രക്ഷിതാക്കള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സ്‌കൂളിലേയ്ക്ക് പ്രവേശിക്കാന്‍ അല്‍ ഹൊസ്ന്‍ ആപ്പ് പച്ചയായിരിക്കണം.
ഷാര്‍ജയില്‍ 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ പരമാവധി 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ഏറെക്കുറെ നേരത്തെയുള്ളതു തന്നെയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.