the expat life
Posted By Editor Posted On

the expat life: താണ്ടിയത് വലിയ കടമ്പകള്‍; രാജ് കുമാറിന്റെ ചിതാഭസ്മം മക്കളുടെ കൈകളില്‍ ഏല്‍പ്പിച്ച് താഹിറ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: രാജ്കുമാറിന്റെ ചിതാഭസ്മം മക്കളുടെ കൈകളില്‍ ഏല്‍പ്പിച്ച് താഹിറ. യു.എ.ഇ.യില്‍ വച്ച് രണ്ടുവര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച രാജ്കുമാര്‍ തങ്കപ്പന്റെ (44) ചിതാഭസ്മം ഒടുവില്‍ ജന്മനാടായ കന്യാകുമാരിയില്‍ എത്തി(the expat life). കോഴിക്കോട് സ്വദേശിനിയും യുഎഇയില്‍ ആരോഗ്യ-സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താഹിറ കല്ലുമുറിക്കലാണ് ഇന്നലെ രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തിയത്. ആദ്യമായാണ് യുഎഇയില്‍ മരിച്ച ഓരാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഏറെ കടമ്പകളുണ്ടായിരുന്നു ചിതാഭസ്മം നാട്ടിലെത്തിക്കാന്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതലായിരുന്നു ഇതിനായുള്ള നടപടിക്രമങ്ങള്‍. ഇതെല്ലാം പൂര്‍ത്തിയാക്കിയാണ് താഹിറ ഇതുവരെ കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മവുമായി വിമാനം കയറിയത്. തുടര്‍ന്ന് ദുബായില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ താഹിറ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുകയായിരുന്നു. രാജ്കുമാറിന്റെ മകനും മകളും പിതാവിന്റെ ചിതാഭസ്മം താഹിറയില്‍ നിന്ന് ഏറ്റുവാങ്ങി. പ്രാര്‍ഥനകള്‍ക്ക് ശേഷം ചിതാഭസ്മം കല്ലറയില്‍ അടക്കം ചെയ്തു.
2020 മേയിലാണ് രാജ്കുമാര്‍ തങ്കപ്പന്‍ യു.എ.ഇ.യില്‍ കോവിഡ് ബാധിച്ചുമരിച്ചത്. ഏറ്റെടുക്കാന്‍ ആരുമില്ലാതെ മൃതദേഹം യു.എ.ഇ.യില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. മക്കളുടെ ആവശ്യപ്രകാരം കോട്ടയം സ്വദേശി സിജോപോളാണ് രണ്ടര വര്‍ഷത്തോളം സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചു വെച്ചത്. അമ്മയെ നേരത്തെ നഷ്ടപ്പെട്ട മക്കള്‍ക്ക് പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്നായിരുന്നു മൂന്ന് മക്കളുടെ മാതാവ് കൂടിയായ താഹിറ കല്ലുമുറിക്കല്‍ ചിതാഭസ്മം നാട്ടിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. തുടര്‍ന്ന് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി വി. നന്ദകുമാറാണ് ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.