global village special
Posted By Editor Posted On

global village special: ദുബായ് ഗ്ലോബല്‍ വില്ലേജ്: ഇന്ത്യന്‍ പവിലിയന്‍ മുന്നില്‍; ആകര്‍ഷകങ്ങളും ഓഫറുകളും അനവധി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജില്‍ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും മുന്നില്‍ ഇന്ത്യന്‍ പവിലിയന്‍. ദക്ഷിണേന്ത്യന്‍-ഉത്തരേന്ത്യന്‍ ഗ്രാമീണ സംഗീതവും നൃത്തവും കരകൗശലവിദ്യകളും ഇവിടെ നിന്ന് ആസ്വദിക്കാം(global village special). ഇത്തവണം ഖത്തറും ഒമാനും കൂടുതല്‍ പുതുമകളോടെ പവിലിയനുകള്‍ തുറക്കും. ശ്രീലങ്ക, ഇന്തൊനീഷ്യ, കംപോഡിയ, മലേഷ്യ, ബ്രൂണയ്, ലാവോസ്, ഹോങ്കോങ്, തായ്വാന്‍, വിയറ്റ്‌നാം, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുടെ കിയോസ്‌കുകളാണ് ‘റോഡ് ഓഫ് ഏഷ്യ’യില്‍ ഉണ്ടാകുക. കൂടുതല്‍ സാഹസിക വിനോദങ്ങളും പ്രതീക്ഷിക്കാം. അറബ് സാംസ്‌കാരിക തനിമകളും പ്രാദേശിക ഉല്‍പന്നങ്ങളുമായി അല്‍ സനാ, ഖലീഫ ഫൗണ്ടേഷനുകളുടെ പവിലിയനുകള്‍ ഇത്തവണ മടങ്ങിയെത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
അതേസമയം വെബ്‌സൈറ്റ്, മൊബൈല്‍ ആപ് വഴി ഗ്ലോബല്‍ വില്ലേജ് പ്രവേശന ടിക്കറ്റെടുത്താല്‍ 10% നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. വിവിധ പാക്കേജുകളുണ്ടാകും. 27ാം സീസണ്‍ ഒക്ടോബര്‍ 25 നാണ് തുടങ്ങുക. ‘വാല്യു’ ടിക്കറ്റെടുത്താല്‍ ഞായര്‍ മുതല്‍ വ്യാഴം വരെയാണ് പ്രവേശനം. പൊതു അവധി ദിവസങ്ങളില്‍ പ്രവേശനമില്ല. ‘എനി ഡേ’ ടിക്കറ്റില്‍ പൊതു അവധിയുള്‍പ്പെടെ എല്ലാ ദിവസവും കയറാം
കൂടാതെ സന്ദര്‍ശകര്‍ക്കായി ഇത്തവണ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാപ്പിനെസ് ഗേറ്റിലൂടെ കാര്‍ പാര്‍ക്കിങ്ങുകളില്‍ വേഗമെത്താം. വിവിധ മേഖലകളില്‍ നിന്നു ബസ് സര്‍വീസുമുണ്ട്. ‘റോഡ് ഓഫ് ഏഷ്യ’ എന്ന പ്രമേയത്തില്‍ ഇത്തവണ പ്രത്യേക നടപ്പാതയൊരുക്കും. പവിലിയനുകള്‍ ഇല്ലാത്ത 13 ഏഷ്യന്‍ രാജ്യങ്ങളുടെ 43 കിയോസ്‌കുകളോടു കൂടിയ ഈ മേഖലയില്‍ സന്ദര്‍ശകര്‍ക്ക് അതത് നാടുകളിലെ യഥാര്‍ഥ ഉല്‍പന്നങ്ങള്‍ വാങ്ങാനും രുചിക്കൂട്ടുകള്‍ ആസ്വദിക്കാനുമാകും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.