dubai palm jumeirah
Posted By Editor Posted On

dubai palm jumeirah: ദുബായില്‍ പുതിയ ആഡംബര ഭവനം സ്വന്തമാക്കി മുകേഷ് അംബാനി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിലെ പാം ജുമെയ്റയില്‍ പുതിയ ആഡംബര ഭവനം സ്വന്തമാക്കി മുകേഷ് അംബാനി. പാം ജുമെയ്റയിലെ വടക്കന്‍ മേഖലയിലാണ് (dubai palm jumeirah) അംബാനി പുതിയ വില്ല വാങ്ങിയത്. 80 മില്ല്യണ്‍ ഡോളര്‍(ഏകദേശം 639 കോടി രൂപ) തുകയ്ക്കാണ് ഈ വില്ല അംബാനി സ്വന്തമാക്കിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പത്ത് കിടപ്പുമുറികള്‍, ഒരു സ്വകാര്യ സ്പാ, ഇന്‍ഡോര്‍-ഔട്ട്ഡോര്‍ പൂളുകള്‍ എന്നിവയെല്ലാം ഈ വില്ലയിലുണ്ട്. മകന്‍ ആനന്ദ് അംബാനിയ്ക്ക് വേണ്ടിയാണ് ദുബായിലെ ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പാം ജുമെയ്റയിലെ ഈ വില്ല വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
ഈ വര്‍ഷം ആദ്യമാണ് മുകേഷ് അംബാനി ഈ വില്ല വാങ്ങിയത്. ഇതുവരെയും ഇടപാടുസംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പുതിയ വില്ലയുടെ സുരക്ഷയ്ക്കും തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് രൂപമാറ്റം വരുത്തുന്നതിനും അംബാനിക്കുടുംബം വലിയ തുക മുടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.എ.ഇ. നഗരത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ഇടപാടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.