dubai federal tax authority
Posted By Editor Posted On

ദുബായ്: വന്‍തുകയുടെ നികുതി വെട്ടിപ്പ് നടത്തിയ പുകയില കമ്പനി അടച്ചുപൂട്ടി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ വന്‍തുകയുടെ നികുതി വെട്ടിപ്പ് നടത്തിയ പുകയില കമ്പനി അടച്ചുപൂട്ടി. 5.4 മില്യണ്‍ പാക്കറ്റ് പുകയിലയും പുകയില അധിഷ്ഠിത ഉല്‍പ്പന്നങ്ങളും ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളില്ലാതെ വില്‍ക്കുന്നതായി അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായിലെ ഒരു വാണിജ്യ സ്ഥാപനം അടച്ചു പൂട്ടിയത്. ദുബായ് പൊലീസും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും (dubai federal tax authority) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ നിയമലംഘകരില്‍ നിന്ന് 5,430,356 പായ്ക്കുകളാണ് കണ്ടുകെട്ടിയത്. ഈ ഉല്‍പ്പന്നങ്ങളുടെ നികുതി കുടിശ്ശിക 91,833,016.40 ദിര്‍ഹമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
വാണിജ്യ വഞ്ചനയില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘മാര്‍ക്കിംഗ് ടുബാക്കോ ആന്‍ഡ് ടുബാക്കോ പ്രൊഡക്ട്സ് സ്‌കീമിന്റെ’ രണ്ടാം ഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്ന സമയക്രമത്തെ തുടര്‍ന്നാണ് 2021-ല്‍ DTS സംവിധാനം നിര്‍ബന്ധിതമായി നടപ്പിലാക്കാന്‍ തുടങ്ങിയത്. അതിനാല്‍ പരിശോധന കാമ്പെയ്ന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ ക്രിമിനല്‍ പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ പ്രതിനിധീകരിക്കുന്ന ദുബായ് പോലീസിന്റെ ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് എഫ്ടിഎ സംയുക്തമായാണ് നടത്തിയത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.