viral instagram photos
Posted By Editor Posted On

viral instagram photos: പേരക്കുട്ടികള്‍ക്കൊപ്പം അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി; ചിത്രങ്ങള്‍ കാണാം

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ്: കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി. തന്റെ പേരക്കുട്ടികള്‍ക്കൊപ്പം ദുബായ് ഭരണാധികാരി കളിക്കുന്ന ചിത്രങ്ങള്‍ ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു(viral instagram photos). ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളായ ഷെയ്ഖയും റാഷിദും അവരുടെ മുത്തച്ഛനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദിനൊപ്പം സമയം ചെലവിടുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. കിരീടാവകാശി പങ്കുവച്ച മനോഹരമായ ചിത്രങ്ങള്‍ ആരുടെയും ഹൃദയം കവരുന്നതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
രണ്ടു ചിത്രങ്ങള്‍ക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ഇരട്ടക്കുട്ടികളെ കുറിച്ച് എഴുതിയ ഒരു കവിതയും ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇരട്ട കുട്ടികള്‍ അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ സന്തോഷവും മനോഹരവുമാക്കുന്നുവെന്നാണ് കവിതയില്‍ പറയുന്നത്.

ആദ്യത്തെ ചിത്രത്തില്‍ കുഞ്ഞു ഷെയ്ഖയെ നില്‍ക്കാന്‍ ഷെയ്ഖ് മുഹമ്മദ് സഹായിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ഞു റാഷിദിനൊപ്പം ഷെയ്ഖ് മുഹമ്മദ് കളിക്കുന്ന ചിത്രവുമാണ് പുറത്തുവിട്ടത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയത്. എല്ലാവരും അവരുടെ സ്‌നേഹം അറിയിക്കുകയും ചെയ്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.