uae visa online
Posted By Editor Posted On

uae visa online: യുഎഇ വിസ എളുപ്പവും വിപുലവും ആകുന്നു; എല്ലാ മേഖലയ്ക്കും അനവധി അവസരങ്ങള്‍

ദുബായ്: എല്ലാ മേഖലയ്ക്കും അനവധി അവസരങ്ങള്‍ നല്‍കികൊണ്ട് യുഎഇ വിസ (uae visa online) എളുപ്പവും വിപുലവും ആകുന്നു. പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്‌കരിക്കാനുള്ള ഏപ്രില്‍ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ യുഎഇ വിസകളില്‍ വലിയ വ്യത്യാസമാണ് വരുന്നത്. സന്ദര്‍ശക, തൊഴില്‍, ദീര്‍ഘകാല വീസകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരും. ചിലത് ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധന്‍ പറയുന്നു.
സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്ന, വ്യത്യസ്ത കാലയളവുകള്‍ സന്ദര്‍ശക വീസകള്‍ വാഗ്ദാനം ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് ഒരു ആതിഥേയനോ സ്‌പോണ്‍സറോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. യുഎഇയെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി പരിവര്‍ത്തനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. തൊഴില്‍ വീസകളുടെ പ്രധാന മാറ്റം ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കു ദീര്‍ഘകാല വീസ നല്‍കുമെന്നതാണ്. യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ എന്‍ട്രി, റസിഡന്‍സി പരിഷ്‌കാരമാണിത്. യുഎഇയില്‍ ദീര്‍ഘകാല സാന്നിധ്യം ആഗ്രഹിക്കുന്ന, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും ആകര്‍ഷകമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ബിസിനസ് വിസ
നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഒരു സ്‌പോണ്‍സറോ ആതിഥേയനോ ആവശ്യമില്ലാതെ ബിസിനസ് വീസ സ്വന്തമാക്കാം.
ബന്ധുക്കളെ/സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുള്ള വീസ
യുഎഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കില്‍ ഈ വിസയ്ക്ക് അപേക്ഷിക്കാം.
തൊഴില്‍ വിസ
തൊഴിലന്വേഷകര്‍ക്ക് യുഎഇയിലെ അവസരങ്ങള്‍ അടുത്തറിയാന്‍ ഈ പുതിയ വിസ പ്രയോജനപ്പെടുത്താം. ഈ വീസയ്ക്ക് ഒരു സ്‌പോണ്‍സറോ ഹോസ്റ്റോ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബാച്ചിലേഴ്‌സ് ഡിഗ്രി ഹോള്‍ഡര്‍മാര്‍ക്കോ അതിന് തുല്യമായ പുതിയ ബിരുദധാരികള്‍ക്കോ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ തലങ്ങളില്‍ തരംതിരിച്ചിട്ടുള്ളവര്‍ക്കും ഇത് അനുവദിക്കും.

താത്കാലിക തൊഴില്‍ വീസ
പ്രൊബേഷന്‍ ടെസ്റ്റിങ് അല്ലെങ്കില്‍ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താല്‍ക്കാലിക തൊഴില്‍ നിയമനം ഉള്ളവര്‍ക്ക് ഈ വീസയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒരു താല്‍ക്കാലിക തൊഴില്‍ കരാറോ തൊഴിലുടമയില്‍ നിന്നുള്ള കത്തോ ഹാജരാക്കണം.
കുടുംബ വിസ
മാതാപിതാക്കള്‍ക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ ഇതുവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി 25 വയസ്സ് വരെയുള്ള ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാം. വികലാംഗരായ കുട്ടികള്‍ക്കും പ്രത്യേക പെര്‍മിറ്റ് ലഭിക്കും. അവിവാഹിതരായ പെണ്‍മക്കളെ അനിശ്ചിതകാലത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
പഠന/പരിശീലനത്തിനുള്ള വീസ
പരിശീലനം, പഠന കോഴ്‌സുകള്‍, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാര്‍ത്ഥികളെയോ ലക്ഷ്യമിട്ടുള്ളതാണിത്. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഈ വിസ സ്‌പോണ്‍സര്‍ ചെയ്യാം. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന, സ്ഥാപനത്തില്‍ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ്.
ഗ്രീന്‍ വീസ
ഈ അഞ്ചു വര്‍ഷത്തെ വീസ ഉടമകള്‍ക്ക് ഒരു സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാം. വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, സ്വയം തൊഴില്‍ ദാതാക്കള്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍ക്കായി ഈ വിസ ലഭ്യമാണ്. മറ്റ് ആവശ്യകതകളില്‍, ഒരു ബാച്ചിലേഴ്‌സ് ബിരുദമുണ്ടായിരിക്കണം. കുറഞ്ഞ ശമ്പളം 15,000 ദിര്‍ഹവും ഉള്‍പ്പെടുന്നു.

ഗോള്‍ഡന്‍ വീസകള്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ മികച്ച ജീവിത നിലവാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന പ്രഫഷണല്‍ വിഭാഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കുമായുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വീസ.
റിയല്‍ എസ്റ്റേറ്റ് വീസകള്‍
ഈ വീസയ്ക്ക് യോഗ്യത നേടുന്നതിന് റിയല്‍ എസ്റ്റേറ്റില്‍ കുറഞ്ഞത് 20 ലക്ഷം ദിര്‍ഹം നിക്ഷേപം ആവശ്യമാണ്. മോര്‍ട്ട്‌ഗേജ്, ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ എന്നിവയിലുള്ള നിക്ഷേപകര്‍ക്കും അനുവദനീയം.
പുതു സംരംഭകര്‍ക്ക് ഇപ്പോള്‍ മൂന്ന് വിഭാഗങ്ങള്‍ക്ക് കീഴില്‍ ഗോള്‍ഡന്‍ വീസ ലഭിക്കും – (1) രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ (2) എസ്എംഇയുടെ കീഴിലുള്ളവയ്ക്ക് (3) വാര്‍ഷിക വരുമാനം 10 ലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക്.
ശാസ്ത്രജ്ഞര്‍: എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലില്‍ നിന്നുള്ള ശുപാര്‍ശ, ലൈഫ് സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് എന്നിവയില്‍ ഉന്നത സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് കണക്കാക്കുന്നത്.
അസാധാരണ പ്രതിഭ: കല, സംസ്‌കാരം, ഡിജിറ്റല്‍ ടെക്നോളജി, സ്പോര്‍ട്സ്, ഇന്നൊവേഷന്‍, ആരോഗ്യം, നിയമം എന്നീ മേഖലകളില്‍ അസാധാരണ കഴിവുള്ളവര്‍ക്ക് ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം. അവര്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള ശുപാര്‍ശ കത്ത് അല്ലെങ്കില്‍ അംഗീകാരം ആവശ്യമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസ
അഞ്ചു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ വീസയ്ക്ക് ഒരു സ്‌പോണ്‍സര്‍ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ യുഎഇയില്‍ താമസിക്കാന്‍ വ്യക്തിയെ അനുവദിക്കുന്നുമുണ്ട്. ഇത് 90 ദിവസത്തേയ്ക്ക് കൂടി നീട്ടാം. ഈ ടൂറിസ്റ്റ് വീസയില്‍ ഒരാള്‍ക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 4,000 ഡോളര്‍ (14,700 ദിര്‍ഹം) അല്ലെങ്കില്‍ തത്തുല്യ വിദേശ കറന്‍സിയില്‍ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.