global village app download
Posted By Editor Posted On

new global village offers: ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാനൊരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്

വരാനിരിക്കുന്ന സീസണില്‍, ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാനൊരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്. ഒക്ടോബര്‍ 25-നാണ് ഗ്ലോബല്‍ വില്ലേജിന്റെ (new global village offers) പുതിയ സീസണ്‍ 27 ആരംഭിക്കുന്നത്. വിപുലമായ മെച്ചപ്പെടുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കൂടുതല്‍ ആകര്‍ഷകങ്ങളുമായാണ് ഇത്തവണത്തെ ഗ്ലോബല്‍ വില്ലേജ് എത്തുന്നത്. നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്
പുതിയ ടിക്കറ്റ് ഓപ്ഷനുകളും ഓഫറുകളും
പൊതു അവധി ദിവസങ്ങള്‍ ഒഴികെയുള്ള ഞായറാഴ്ച മുതല്‍ വ്യാഴം വരെ സാധുതയുള്ള ‘വാല്യൂ ടിക്കറ്റ്’ പ്രവൃത്തിദിന സന്ദര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു അതേസമയം ‘ഏനി ഡേ’ ടിക്കറ്റ് അതിഥികള്‍ക്ക് പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ അവര്‍ക്ക് ഇഷ്ടമുള്ള ഏത് ദിവസവും ഗ്ലോബല്‍ വില്ലേജില്‍ പ്രവേശിക്കാനുള്ള സൗകര്യം നല്‍കുന്നു. എന്നാല്‍ പ്രധാന വിനോദ ദിവസം വെള്ളിയാഴ്ചയാണ്.
കൂടാതെ, മൊബൈല്‍ ആപ്പിലോ വെബ്സൈറ്റിലോ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. എന്‍ട്രി ടിക്കറ്റ് നിരക്ക് 18 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
മൂന്നാമത്തെ പ്രവേശന കവാടമായ ഹാപ്പിനസ് ഗേറ്റിന്റെ ആമുഖം അതിഥികള്‍ക്ക് വേദിയിലേക്ക് പ്രവേശിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും കാര്‍ പാര്‍ക്കുകളില്‍ നിന്ന് കുറഞ്ഞ ദൂരം ഉറപ്പാക്കുന്നതിനും ബദല്‍ നല്‍കും. പുതിയ ഗേറ്റിന് സമീപം വാലെറ്റ് പാര്‍ക്കിംഗ് ലഭ്യമാക്കും. ഗേറ്റ് ഓഫ് ദി വേള്‍ഡില്‍ സെല്‍ഫ് പാര്‍ക്കിംഗ് ഓപ്ഷന്‍ തുടര്‍ന്നും ലഭ്യമാകുകയും നവീകരിച്ച സൈനേജുകള്‍ ട്രാഫിക് ഫ്‌ലോയെ പിന്തുണയ്ക്കുകയും ചെയ്യും. മാത്രമല്ല, ജനപ്രിയമായ ഹാപ്പിനസ് സ്ട്രീറ്റിന് മുഖം മിനുക്കി, വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
സീസണ്‍ 27-നുള്ള അധിക സൗകര്യങ്ങളില്‍ പാര്‍ക്കിലുടനീളം വര്‍ദ്ധിപ്പിച്ച ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, നവീകരിച്ച പ്രാര്‍ത്ഥനാ മുറികള്‍, എന്‍ട്രി പോയിന്റുകളില്‍ കൂടുതല്‍ സ്മാര്‍ട്ട് വെന്‍ഡിംഗ് മെഷീനുകള്‍, അതിഥികള്‍ക്ക് സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള അധിക ലോക്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.