indian expat society
Posted By Editor Posted On

indian expat society: ഗ്ലാസ് ജാറുകളില്‍ മിനി വനങ്ങള്‍; പ്രകൃതിയെ വീട്ടിലേക്ക് കൊണ്ടുവന്ന് യുഎഇയിലെ പ്രവാസി മലയാളി

ആഗോള മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും ആളുകളുടെ എല്ലാ ബാഹ്യ വിനോദങ്ങളും കവര്‍ന്നെടുത്തപ്പോള്‍ പ്രകൃതി സ്‌നേഹികള്‍ എന്തുചെയ്യും? സ്വന്തമായി പ്രകൃതിയും വനവും നിര്‍മ്മിക്കുക തന്നെ. അത്തരത്തില്‍ സ്വന്തം വീട്ടില്‍ ഗ്ലാസ് ജാറുകളില്‍ മിനി വനങ്ങള്‍ ഒരുക്കിയ ഒരു പ്രവാസിയുണ്ട് (indian expat society) അബുദാബിയില്‍. മലയാളിയായ കിരണ്‍ കണ്ണന്‍ ആണത്. നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്
അബുദാബി നിവാസിയായ കിരണ്‍ കണ്ണന്റെ ഖലീഫ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഗ്ലാസ് ജാറുകളില്‍ ചെറിയൊരു വനമൊരുക്കിയതിലൂടെയാണ് ആനന്ദം കണ്ടെത്തിയത്. അബുദാബിയുടെ ഹൃദയഭാഗത്തുള്ള തന്റെ രണ്ട് ബെഡ്റൂം അപ്പാര്‍ട്ട്മെന്റില്‍ നൂറുകണക്കിന് ടെറേറിയങ്ങളാണ് ഇദ്ദേഹം നിര്‍മ്മിച്ചത്. സ്വയം സുസ്ഥിരമായ പരിസ്ഥിതി സംവിധാനങ്ങളായ നൂറുകണക്കിന് ടെറേറിയങ്ങള്‍ നിര്‍മ്മിച്ച് താന്‍ പ്രകൃതിയെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്ന് 45 കാരനായ ഈ പ്രവാസി മലയാളി പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DiZTwvtyzhr4PtEGcMKxHO
”എന്റെ ബാല്‍ക്കണിയില്‍ നിന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അനന്തമായ നിരകള്‍ മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ വീടിനുള്ളില്‍ താമസിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ടെറേറിയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഞാന്‍ അതില്‍ പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നു,” ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്ററായി ജോലി ചെയ്യുന്ന കിരണ്‍ പറഞ്ഞു.
ഒരു ഹോബിയായി ആരംഭിച്ചത് താമസിയാതെ ഒരു ഫിക്‌സേഷനായി മാറിയെന്ന് ബയോളജിയിലും ആവാസവ്യവസ്ഥയിലും അചഞ്ചലമായ അഭിനിവേശമുള്ള ഒരു ലൈഫ് സയന്‍സ് എഴുത്തുകാരനായ കണ്ണന്‍ പറയുന്നു. ”അവര്‍ എന്റെ കുഞ്ഞുങ്ങളെപ്പോലെയാണ്. ഓരോ ടെറേറിയത്തെ കുറിച്ചും അവരുടെ ലോകത്ത് എന്താണ് നടക്കുന്നതെന്നും എനിക്കറിയാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ ചില്ലു പാത്രങ്ങള്‍ക്കുള്ളിലെ മണ്ണ് തുറന്ന് മണക്കുക എന്നതാണ് ഞാന്‍ ആദ്യം ചെയ്യുന്നത്” അദ്ദേഹം പറഞ്ഞു.

പതിനെട്ടാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് നടക്കുമ്പോള്‍, ഉടന്‍ തന്നെ കണ്ണില്‍ പെടുന്നത് ജനല്‍പ്പാളിയുടെ ഓരോ ഇഞ്ചിലും നിറഞ്ഞുനില്‍ക്കുന്ന ഗ്ലാസ് പാത്രങ്ങളുടെ സമൃദ്ധമായ ശേഖരവും സ്വീകരണമുറിയില്‍ നിരയായി അടുക്കിവച്ചിരിക്കുന്ന തടി, ലോഹ സ്റ്റാന്‍ഡുകളില്‍ അടുക്കിവച്ചിരിക്കുന്ന ഡസന്‍ കണക്കിന് ഗ്ലാസ് പാത്രങ്ങളുമാണ്.
ശേഖരത്തില്‍ എല്ലാ വലുപ്പത്തിലും രൂപത്തിലും 150-ലധികം ടെറേറിയങ്ങള്‍ ഉണ്ട്, എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി താന്‍ ഉണ്ടാക്കിയതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണിതെന്ന് കണ്ണന്‍ പറയുന്നു. ”ഞാന്‍ ഏകദേശം 750-ഓ അതിലധികമോ ടെറേറിയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥലം എന്റെ ഏറ്റവും വലിയ പരിമിതിയാണ്. അതിനാല്‍ ഞാന്‍ അവ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കിക്കൊണ്ടേയിരിക്കുന്നു, അതിലൂടെ എനിക്ക് പുതിയവ ഉണ്ടാക്കാന്‍ കഴിയും, ”അദ്ദേഹം പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.