rta road smart system
Posted By Editor Posted On

rta road smart system: റോഡുകള്‍ക്കായി പുത്തന്‍ സ്മാര്‍ട് സംവിധാനവുമായി ദുബായ് ആര്‍ടിഎ

ദുബായ്: റോഡുകള്‍ക്കായി പുത്തന്‍ സ്മാര്‍ട് സംവിധാനവുമായി ദുബായ് ആര്‍ടിഎ. റോഡിന്റെ നിലവാരം അളക്കാന്‍ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനം (rta road smart system) റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു. ലേസര്‍ ഉപയോഗിച്ചു റോഡുകളെ സ്‌കാന്‍ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ പ്രവൃത്തി ചെയ്യേണ്ട സമയവും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താം. റോഡ് പൊളിയുന്നതു വരെ നന്നാക്കാന്‍ കാത്തുനില്‍ക്കേണ്ട. പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ (എഐ) ആണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ബജറ്റ് അനുസരിച്ചാണ് ഓരോ റോഡിനും ആവശ്യമായ അറ്റകുറ്റ പ്രവൃത്തികള്‍ നിര്‍ദേശിക്കുക.
റോഡിന്റെ ആയുസ്സും പൊളിയുന്ന ദിവസവും വരെ സോഫ്റ്റ്വെയര്‍ കണ്ടെത്തി മുന്‍കൂട്ടി അറിയിക്കും. റോഡിനെ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാക്കി ഓരോ 100 മീറ്ററും പ്രത്യേക പേരില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി. 99% കൃത്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് പ്രവര്‍ത്തനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
നഗരാസൂത്രണവുമായും റോഡുകളുടെ വാര്‍ഷിക പുനരുദ്ധാരണവുമായും റോഡിന്റെ ഡിജിറ്റല്‍ പതിപ്പ് ബന്ധപ്പെട്ടിരിക്കും. റോഡ് നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്ന ബജറ്റും സോഫ്റ്റ്വെയറിന്റെ ഭാഗമാണ്. നിലവിലുള്ളതും നിര്‍മാണത്തില്‍ ഇരിക്കുന്നതുമായ റോഡുകളുടെ നിലവാരം കണ്ടെത്താം.
എമിറേറ്റിലെ എല്ലാ റോഡുകളും സോഫ്റ്റ്വെയറിന്റെ ഭാഗമാണ്. പ്രധാന റോഡുകളുടെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ വാര്‍ഷിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുകയ്ക്കു കൃത്യമായി നിര്‍മാണം പൂര്‍ത്തിയാക്കാനും ഇതുവഴി സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
സ്‌കാനര്‍ ഘടിപ്പിച്ച വാഹനം എല്ലാ റോഡുകളിലൂടെയും സഞ്ചരിക്കും. ഈ യാത്രയില്‍ ഓരോ റോഡും പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ രൂപത്തിലാക്കും. ലേസര്‍ രശ്മികള്‍ ഉപയോഗിച്ചു സ്‌കാന്‍ ചെയ്യുന്നതിനാല്‍ റോഡിന്റെ ഉപരിതലം മാത്രമല്ല, ഉള്ളിലെ പ്രശ്‌നങ്ങളും രേഖപ്പെടുത്താം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അറ്റകുറ്റ പ്രവൃത്തി തീരുമാനിക്കുക. നിലവില്‍ റോഡുകളില്‍ എവിടെയെങ്കിലും വിള്ളലോ, പൊളിയലോ കണ്ടെത്തുമ്പോഴാണ് പുനര്‍ നിര്‍മിക്കുക. പുതിയ സംവിധാനം വരുന്നതോടെ റോഡ് പരിശോധനയ്ക്കു ചെലവാകുന്ന തുകയില്‍ 78% ലാഭിക്കാനാകുമെന്നും ആര്‍ടിഎ അറിയിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.