mahzooz draw luck
Posted By Editor Posted On

mahzooz draw luck: മഹ്‌സൂസില്‍ നറുക്കെടുപ്പിലൂടെ വന്‍തുക നേടി ഇന്ത്യന്‍ പ്രവാസികള്‍; വിജയികള്‍ മികച്ച നിക്ഷേപ സാധ്യതകള്‍ തേടുന്നു

ദുബായ്: നിരവധി ആളുകളുടെ ജീവിതത്തില്‍ പ്രതീക്ഷ പകര്‍ന്ന് മഹ്‌സൂസിന്റെ 90-ാമത് നറുക്കെടുപ്പ്(mahzooz draw luck). 10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശികളാരും ഉണ്ടായിരുന്നില്ലെങ്കിലും 15 വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 66,666 ദിര്‍ഹം വീതമാണ് നേടിയത്. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള ഡേവിഡ്, റോബര്‍ട്ട് എന്നിവരും ദക്ഷിണാഫ്രിക്കക്കാരനായ സ്റ്റെഫാനസും പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടി. സമര്‍ത്ഥമായ നിക്ഷേപങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് മൂവരും ഇപ്പോള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
അമേച്വര്‍ കവിയും രണ്ട് കുട്ടികളുടെ പിതാവുമായ ഇന്ത്യക്കാരന്‍ റോബര്‍ട്ട് ഇരുപത് വര്‍ഷത്തിലധികമായി യുഎഇയില്‍ താമസിക്കുകയാണ്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന ഈ 55 വയസുകാരനാണ് മഹ്‌സൂസിന്റെ 90-ാമത് റാഫിള്‍ ഡ്രോ വിജയികളിലൊരാള്‍. എല്ലാ ആഴ്ചയും മഹ്‌സൂസില്‍ കൃത്യമായി പങ്കെടുക്കുന്ന അദ്ദേഹം പക്ഷേ ഈ വിജയം പ്രതീക്ഷിച്ചില്ല. എന്താണ് സംഭവിച്ചതെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ‘2021 ഒക്ടോബര്‍ മുതല്‍ മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍, ഈ വിജയത്തില്‍ ഏറെ ആവേശഭരിതനാണ് ഞാന്‍. ഈ വിജയം എന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുമെങ്കിലും, പണം എങ്ങനെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല’.
യാത്രാപ്രേമിയായ 39 വയസുകാരന്‍ ഡേവിഡ് ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം ഒരു ബാങ്കില്‍ ഐ.ടി മാനേജരായി ജോലി ചെയ്യുന്നു. 2021 ഓഗസ്റ്റ് മുതല്‍ അദ്ദേഹം വെറും നാല് തവണ മാത്രമാണ് മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സമയത്തെ വിജയം അദ്ദേഹത്തിന് അവിശ്വസനീയമായിത്തോന്നി.
വലിയ തുകയ്ക്കുള്ള ഈ സമ്മാനം ലഭിച്ചെന്ന വിവരമറിഞ്ഞതോടെ സന്തോഷവാനായ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘ഏറെ ആഹ്‌ളാദത്തിലാണ് ഞാന്‍. മഹ്‌സൂസിലൂടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്കും എന്റെ കുടുംബത്തിനും ഈ വിജയത്തിലൂടെ ബോധ്യപ്പെട്ടു. 100,000 ദിര്‍ഹത്തിന്റെ സമ്മാനം കൈയില്‍ വരുന്നതുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിക്ഷേപ സാധ്യതകള്‍ ഇനിയും ആലോചിക്കേണ്ടതുണ്ട്’ – അദ്ദേഹം പറഞ്ഞു.

ഒരു പെണ്‍കുട്ടിയുടെ പിതാവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്റ്റെഫാനസാണ് റാഫിള്‍ ഡ്രോയിലെ മൂന്നാമത്തെ വിജയി. 49 വയസുകാരനായ അദ്ദേഹം 2020 ഡിസംബര്‍ മുതല്‍ മഹ്‌സൂസ് നറുക്കെടുപ്പില്‍ എല്ലാ ആഴ്ചയും കൃത്യമായി പങ്കെടുക്കുകയാണ്. ‘വലിയ ഈ വിജയം തീര്‍ച്ചയായും എന്റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. നറുക്കെടുപ്പില്‍ ഞാന്‍ സ്ഥിരമായി പങ്കെടുത്തിരുന്നു, എന്നാല്‍ വിജയമാവട്ടെ തികച്ചും അപ്രതീക്ഷിതവും. മഹത്തായ ഈ സമ്മാനത്തിന് ഞാന്‍ മഹ്‌സൂസിനോട് നന്ദി അറിയിക്കുന്നു’ – സ്റ്റെഫാനസ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്, 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ ലളിതമായ നടപടിക്രമങ്ങളിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. മഹ്സൂസിന്റെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനും ഓഗസ്റ്റ് മാസത്തില്‍ അവസരമുണ്ട്. 2022 സെപ്തംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.