iphone 14 launch
Posted By Editor Posted On

iphone 14 launch: ഐഫോണ്‍ 14നായി ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു

ന്യൂയോര്‍ക്ക്: ഐഫോണ്‍ 14നായി (iphone 14 launch) ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 14 പരമ്പരയിലുള്ള മോഡലുകളാണ് പുതുതായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ ഏഴിന് ആണ് ആ സുന്ദരദിനം. മോഡലുകളെ പ്രത്യേകതകളെക്കുറിച്ചും ഫോണില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുമൊക്കെ ഇതിനകം തന്നെ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. കോവിഡിന് ശേഷം ആളുകളുടെ സാമ്പത്തിക നിലവാരം ഇപ്പോഴും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. എന്നിട്ടും വിലകൂടുതലുള്ള ഐഫോണ്‍ 14യുടെ വരവിന് വേണ്ടി ആളുകള്‍ കാത്തിരിക്കുന്നുവെന്നതാണ് പ്രത്യേകത. info
മറ്റൊരു സര്‍വെ ഫലവും ടെക് ലോകത്തെ വിസ്മയിപ്പിക്കുന്നതാണ്. അതായത് ഐഫോണ്‍ 13 ഉപയോഗിക്കുന്നവരില്‍ പത്ത് ശതമാനം ആളുകളും പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതാണ് സര്‍വേഫലം. വെറും പത്ത് ശതമാനം മാത്രമെയുള്ളൂ എന്ന് ആരും ചിന്തിക്കരുത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഈ ശതമാനക്കണക്ക് കൂടുതലാണ്. അതും പുതിയ മോഡലുകളുടെ വില കൂടുമെന്നിരിക്കെ. ഐഫോണ്‍ 13 ഇറങ്ങിയ സമയത്ത് ഐഫോണ്‍ 12 ഉപയോഗിക്കുന്നവരില്‍ ഇത്രയും ആകാംക്ഷയുണ്ടായിരുന്നില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു. സര്‍വെയില്‍ പങ്കെടുത്തവരെല്ലാം ഐഫോണ്‍ 14ന്റെ വരവില്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് വ്യക്തമാക്കുന്നത്. വേഗത്തിലുള്ള പ്രോസസ്സറുകള്‍,മികച്ച ക്യാമറ എന്നിവയാണ് ഐഫോണ്‍ 14 സീരിസിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. info
പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണെങ്കില്‍ ഈ വര്‍ഷം മിനി മോഡലുകള്‍ക്ക് പകരം സ്‌ക്രീന്‍ വലിപ്പം കൂടിയ മാക്സ് മോഡല്‍ ഉണ്ടാകും. ഐഫോണ്‍ 14 മിനിയുടെ അഭാവം നിലവിലെ ഐഫോണ്‍ മോഡലുകളെ വില ഉയര്‍ന്നതായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. സെപ്തംബര്‍ ഏഴിനാണ് പുതിയ മോഡലുകളുടെ ലോഞ്ചിങ്. തിയതി ഉറപ്പിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ അന്ന് തന്നെയായിരിക്കുമെന്നാണ് വിവരം. info

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.