india uae travel
Posted By Editor Posted On

india uae travel: ഇന്ത്യ-യുഎഇ വിമാന നിരക്ക് ഒക്ടോബറില്‍ ഇരട്ടിയാകും; എന്തുകൊണ്ടെന്നറിയാം

ഇന്ത്യ-യുഎഇ വിമാനങ്ങളുടെ (india uae travel) ടിക്കറ്റ് നിരക്ക് ഒക്ടോബറില്‍ ഇരട്ടിയാകും. വരാനിരിക്കുന്ന ഉത്സവങ്ങളായ ദസറയ്ക്കും ദീപാവലിക്കുമുള്ള എയര്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും ഇതിനകം ആരംഭിച്ചു. അതിനാല്‍ ഒക്ടോബറില്‍ വിമാന നിരക്ക് ഇരട്ടിയാക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ ദീപാവലി ഒക്ടോബര്‍ 24 ന് ആരംഭിക്കും, ദസറ ഒക്ടോബര്‍ 5 മുതല്‍ ആഘോഷിക്കും. ഉത്സവങ്ങളുടെ ഭാഗമായി രണ്ടാഴ്ചയോളം സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.
ബര്‍ ദുബായിലെ ചില ഹോട്ടലുകള്‍ക്ക് ഇതിനകം തന്നെ ഇന്ത്യയില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായും ഉത്സവ ദിവസങ്ങളില്‍ 100 ശതമാനം ബുക്കിംഗ് റിപ്പോര്‍ട്ട് ചെയ്‌തെന്നും പ്രാദേശിക ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. വരും മാസങ്ങളില്‍ യുഎഇ-ഇന്ത്യ റൂട്ടുകളില്‍ എയര്‍ലൈന്‍ കപ്പാസിറ്റി വര്‍ദ്ധിക്കുന്നതും ധാരാളം ആളുകള്‍ യുഎഇയിലേക്ക് പോകുമെന്നതും വിമാന നിരക്കുകളും ഹോട്ടല്‍ ബുക്കിംഗുകളും വര്‍ദ്ധിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ഒക്ടോബര്‍ ഒരു ബമ്പര്‍ മാസമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വൈകി ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് നല്ല ഡീല്‍ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും; അതിനാല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ബുക്കിംഗ് ആരംഭിക്കണം.’ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മുംബൈ, ഡല്‍ഹി റൂട്ടുകളില്‍ ശരാശരി 1,000-ദിര്‍ഹം, 1,200 ദിര്‍ഹമാണ് നിരക്ക്. എന്നാല്‍ ഉത്സവ അവധി ദിവസങ്ങളില്‍ ഒക്ടോബറില്‍ യാത്രാനിരക്ക് 2,000 ദിര്‍ഹം കവിയും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന ഗതാഗതം സാധാരണയായി വര്‍ഷം മുഴുവനും തിരക്കുള്ളതാണ്, യുഎഇയിലെയും ഇന്ത്യയിലെയും അവധിക്കാല സീസണുകളില്‍ ഇത് അതിന്റെ ഉച്ചസ്ഥായിയിലെത്തും. 2022 ന്റെ ആദ്യ പകുതിയിലെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, DXB-യുടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ ഏറ്റവും മികച്ച ലക്ഷ്യസ്ഥാന രാജ്യമായി തുടരുന്നു. പ്രധാനമായും മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍പേര്‍ യുഎഇയില്‍ എത്തുന്നത്. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ 726,000 യാത്രക്കാര്‍ ദുബായ്ക്കും മുംബൈയ്ക്കും ഇടയില്‍ യാത്ര ചെയ്തിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.