dubai new island project
Posted By Editor Posted On

dubai new island project: പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു; ദുബായില്‍ പുതിയ ഐലന്‍ഡ് പദ്ധതി പ്രഖ്യാപിച്ചു

ദുബായ് : ദുബായില്‍ പുതിയ ഐലന്‍ഡ്പദ്ധതി (dubai new island project) പ്രഖ്യാപിച്ചു. വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടികള്‍ക്കുള്ള ആവശ്യക്കാര്‍ ഏറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിര്‍മാണക്കമ്പനിയായ നഖീലാണ് അഞ്ച് ദ്വീപുകളടങ്ങിയ ദുബായ് ഐലന്‍ഡ്പദ്ധതി പ്രഖ്യാപിച്ചത്. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍പ്ലാനുമായി സംയോജിപ്പിച്ച് നടത്തുന്ന പദ്ധതിപ്രദേശത്തിന് 17 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുണ്ട്. നേരത്തെ ദേര ഐലന്‍ഡ്സ് എന്നറിയപ്പെട്ടിരുന്ന പദ്ധതിയാണ് സവിശേഷതകളോടെ അവതരിപ്പിക്കുന്നത്.
പദ്ധതിപ്രദേശത്തിന്റെ 20 കിലോമീറ്റര്‍ഭാഗം കടല്‍ത്തീരമായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU താമസസ്ഥലങ്ങളും റീട്ടെയില്‍ ബിസിനസ് സംവിധാനങ്ങളും ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും വിനോദവ്യവസായ സംരംഭങ്ങളുമടങ്ങിയ പദ്ധതിയാണിത്. തീരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും മറ്റും ആവശ്യക്കാര്‍ ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോദ്വീപും ഓരോ സവിശേഷതകളോടെ നിര്‍മിക്കാനാണ് നഖീല്‍ പദ്ധതിയിടുന്നത്. ഇവയില്‍ ആകെ 80 റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ടായിരിക്കും. 2019-20 നുശേഷം നഖീലിന്റെ ഏറ്റവുംവലിയ പദ്ധതി പ്രഖ്യാപനം കൂടിയാണിത്. ദുബായിയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് 12 വര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ വളര്‍ച്ചയാണ് കഴിഞ്ഞ ജൂണില്‍ രേഖപ്പെടുത്തിയത്. മാസന്തോറും വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടികള്‍ക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.