dubai anti drug squad
Posted By Editor Posted On

dubai anti drug squad: ദുബായ്: സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തി; യുവാവിനെ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ശിക്ഷിച്ചു

ദുബായ്: ദുബായില്‍ യുവാവിനെ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ശിക്ഷിച്ചു. സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഏഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചു. യുവാവ് ചെല്ലുമ്പോള്‍ സുഹൃത്ത് വീട്ടിലില്ലായിരുന്നു. തുടര്‍ന്നു വീട്ടില്‍ തന്നെ കാത്തിരിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ സംഘം (dubai anti drug squad) വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഏഷ്യക്കാരനെ കണ്ടെത്തിയത്. ആ സമയം ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. അനധികൃത വസ്തുക്കള്‍ സൂക്ഷിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുഹൃത്തിന്റെ വീട് ലഹരിവിരുദ്ധ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ആദ്യം ദുബായ് പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കിയ യുവാവിനെ പിന്നീട് ക്രിമിനല്‍ കോടതിയിലെത്തിച്ചു. പരിശോധനയില്‍ സാംപിളിന്റെ വിശകലനത്തില്‍ ഇയാള്‍ നിയമവിരുദ്ധമായ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആ സമയത്ത് അദ്ദേഹം രണ്ടു നിരോധിത പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി പിഴയും നാടുകടത്തലും വിധിച്ചു.
അറസ്റ്റിനു തൊട്ടുമുന്‍പു ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്നു കഴിച്ചതായി യുവാവ് സമ്മതിച്ചിരുന്നു. എന്നാല്‍, സമാനമായ കേസുകളില്‍ താന്‍ മുന്‍പ് അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റിമോട്ട് വിഡിയോ കമ്മ്യൂണിക്കേഷന്‍ വഴി കോടതിയില്‍ നടത്തിയ അന്വേഷണത്തിനു ശേഷം ഏഷ്യക്കാരന്‍ കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നിരുന്നാലും നിയമ വിരുദ്ധ പദാര്‍ത്ഥം ഉപയോഗിച്ച യുവാവിനെ കോടതി ശിക്ഷിക്കുകയായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.