travel ban uae
Posted By Editor Posted On

travel ban uae: യുഎഇ: ഇവയെ നിസാരമായി കാണല്ലേ….യാത്രാ നിരോധനം ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയാം

ദുബായ്: ട്രാവല്‍ ബാന്‍ അല്ലെങ്കില്‍ യാത്ര നിരോധനം എന്നത് എല്ലാവര്‍ക്കും സുപരിചിതമായ ഒരു വാക്കാണ്. പലതരത്തില്‍ ഒരാള്‍ക്ക് യാത്ര നിരോധനം (travel ban uae) നേരിടേണ്ടി വന്നേക്കാം. ചിലര്‍ക്ക് യാത്രാ നിരോധനം കാരണം യുഎഇയില്‍ നിന്ന് പുറത്തുപോകാനാകില്ല. ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്ന ചിലര്‍ യുഎഇയിലെ മുന്‍ കേസുകളുടെ പേരില്‍ ജയിലിലാകുകയും ചെയ്യുന്നു. മലയാളികളടക്കം ഒട്ടേറെപേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം പ്രതിസന്ധിഘട്ടം വന്നു ചേരുന്നത്. ഇതൊഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും ഇപ്പോഴും പലര്‍ക്കും അറിയില്ല. അതിനാല്‍ സുരക്ഷിത യാത്രയ്ക്കായി യാത്രാ നിരോധനത്തെ കുറിച്ച് വിശദമായി അറിയാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ചില കേസുകള്‍ തീരും വരെ കുറ്റാരോപിതനായ വ്യക്തിക്ക് യുഎഇ വിട്ടു പോകുവാന്‍ കഴിയില്ല. വില്‍ കേസ് (ചെക്ക് ബൗണ്‍സ് കേസ്), റിയല്‍ എസ്റ്റേറ്റ് കേസ് അഥവാ വാടക കരാറും അതുമായി ബന്ധപ്പെട്ട കേസ്, ലേബര്‍ കേസ്, മുതലായവയാണ് അതിനുള്ള ഉദാഹരണം. ഇത്തരം കേസ് റിയല്‍ എസ്റ്റേറ്റ് കേസ് ആണെങ്കില്‍, വാടക തുക അടക്കാതെ വരുമ്പോള്‍ ഉടമ കേസ് കൊടുക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീസ എടുക്കുവാനോ പുതുക്കുവാനോ സാധിക്കുന്നതല്ല. ഒപ്പം ട്രാവല്‍ ബാന്‍ കൂടി ഉണ്ടാകുന്നു. വാടക തുക പൂര്‍ണമായും അടച്ചു തീരുന്നത് വരെ രാജ്യം വിട്ടു പോകാന്‍ കഴിയില്ല. അതു പോലെ തന്നെയാണ് ലേബര്‍ കേസും. ചെക്ക് ബൗണ്‍സ് കേസ് വന്നാല്‍ എതിര്‍ഭാഗം നിയമ സഹായത്താല്‍ വ്യക്തിയെ യുഎഇയില്‍ നിന്ന് പുറത്തു പോകുന്നത് തടയുന്നു. കൂടാതെ കുടുംബ കേസിന്റെ കാര്യത്തിലും ട്രാവല്‍ ബാന്‍ ബാധകമാണ്. സ്ത്രീ പീഡനം, കൊലപാതകം, പിടിച്ചുപറി, അടിപിടി, വഞ്ചന, കളവ് മുതലായ ക്രിമിനല്‍ കേസുകള്‍ക്കും യാത്രാ നിരോധനം ബാധകമാണ്.
യുഎഇയില്‍ നിന്ന് പൊതുമാപ്പ് കാലയളവില്‍ ഔട് പാസിലൂടെ തിരിച്ചുപോയവരും ഇവിടെ നിന്ന് കേസുകളില്‍പ്പെട്ട് നിശ്ചിതകാലത്തേക്ക് യാത്രാ നിരോധനത്തോടെ മടങ്ങിയവരും നിരോധനം നിലവിലുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വിമാനം കയറാവൂ. ഇല്ലെങ്കില്‍ യുഎഇയില്‍ കാലുകുത്താനാകാതെ തിരിച്ചു പോകേണ്ടിവരും. അതുപോലെ, വിവിധ കേസുകളില്‍പ്പെടുകയും അത് പരിഹരിച്ച് ഇന്ത്യയിലേക്ക് മടങ്ങിയവരും കേസ് പൂര്‍ണമായും ഒഴിവായിട്ടുണ്ടോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷമേ യാത്ര തിരിക്കാവൂ. യുഎഇയിലെ ഏതെങ്കിലും അഭിഭാഷകന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാല്‍ അവര്‍ക്ക് പരിശോധിച്ച് കേസുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്താനാകും.

ചെക്ക് ബൗണ്‍സ്, റിയല്‍ എസ്റ്റേറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുതലായ കേസുകള്‍ ഉദാഹരണങ്ങളാണ്. ഇവ പൂര്‍ണമായും ക്ലിയര്‍ ചെയ്തു, യാതൊരു നിയമ പ്രശ്‌നവും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആണ് യുഎഇ വിട്ടു പോകുന്നതെങ്കില്‍ ഏതവസരത്തില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നിര്‍ഭയം തിരികെ വരാം. കേസ് പരിശോധിക്കാതെ തിരികെ വന്ന് യുഎഇ വിമാനത്താവളത്തില്‍ തന്നെ അറസ്റ്റിലാകുന്ന സംഭവം ഒട്ടേറെയാണ്. ഈ വിഷയത്തിലെ അജ്ഞതയാണ് ഇതിന് പ്രധാന കാരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
അബുദാബിയിലെ ജുഡീഷ്യല്‍ വിഭാഗത്തിന് ‘എസ്റ്റാഫ്സര്‍’ എന്ന ഓണ്‍ലൈന്‍ സേവനമുണ്ടെന്നും ഇത് എന്തെങ്കിലും ക്ലെയിമുകള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ താമസക്കാരെ സഹായിക്കുന്നുവെന്നും യുഎഇ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ പറയുന്നു. സേവനം ലഭിക്കുന്നതിന് താമസക്കാര്‍ക്ക് അവരുടെ ഏകീകൃത നമ്പര്‍ ഉപയോഗിക്കാം.
ദുബായില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം യാത്രാ നിരോധനമുണ്ടോയെന്ന് പരിശോധിക്കാന്‍ ദുബായ് പൊലീസ് ഒരു ഓണ്‍ലൈന്‍ സേവനം വാഗ്ദാനം ചെയ്യുന്നു. പൊലീസ് വെബ്സൈറ്റിലോ ആപ്പിലോ സേവനം ഉപയോഗിക്കുന്നതിന് പ്രവാസികള്‍ക്ക് അവരുടെ എമിറേറ്റ്സ് ഐഡി ആവശ്യമാണ്.

ട്രാവല്‍ ബാനും അറസ്റ്റ് വാറന്റും
ഇന്ന് ആളുകളുടെ ഇടയില്‍ ഉള്ള മറ്റൊരു സംശയം ആണ് ട്രാവല്‍ ബാനും അറസ്റ്റ് വാറന്റും (വാണ്ടഡ്) തമ്മിലുള്ള വ്യത്യാസം. അറസ്റ്റ് വാറന്റ് ഉണ്ടെങ്കില്‍ ട്രാവല്‍ ബാന്‍ മാത്രമല്ല, എയര്‍പോര്‍ട്ടില്‍ എത്തുന്ന അവസരത്തില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. എന്നാല്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും വിധത്തിലുള്ള ട്രാവല്‍ ബാന്‍ ആണെങ്കില്‍ യാത്ര ചെയ്യാന്‍ കഴിയില്ലേ എന്നും ഏതു സ്റ്റേഷനിലാണ് കേസ് ഉള്ളതെന്നുമുള്ള കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നു അറിയാനാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഏതൊരു കേസ് ക്ലിയര്‍ ചെയ്തു കഴിഞ്ഞാലും അത്തരം കേസുമായി ബന്ധപ്പെട്ട ക്ലിയറന്‍സ് ലെറ്റര്‍ നിര്‍ബന്ധമായും യാത്രാവേളകളില്‍ കരുതേണ്ടതാണ്. അല്ലാത്തപക്ഷം യാത്രയ്ക്ക് തടസങ്ങള്‍ അനുഭവപ്പെടാം. ക്ലിയറന്‍സ് ലെറ്റര്‍ സബ്മിറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ യാതൊരുവിധ തടസവും കൂടാതെ യാത്ര തുടരാന്‍ സാധിക്കും. കേസ് കഴിഞ്ഞു എന്നുള്ള ആശ്വാസത്തില്‍ നിസ്സാരമായി കണ്ടുകൊണ്ട് യുഎഇയ്ക്ക് പുറത്ത് യാത്ര ചെയ്യാന്‍ ശ്രമിക്കരുതെന്ന് സാരം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.