bridge
Posted By Editor111 Posted On

new bridge : പുതിയ പാലം 2023ൽ പൂർത്തിയാകും; വഴിതിരിച്ചുവിടുന്നതായി അറിയിപ്പ്

ദുബായ് : ഇത്തിഹാദ് സ്ട്രീറ്റിൽ വികസന പദ്ധതി new bridge 2023 ഒക്ടോബറിൽ പൂർത്തിയാകുമെന്ന് അജ്മാനിലെ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വിഭാഗം അറിയിച്ചു.അൽ ഇത്തിഹാദ് സ്ട്രീറ്റിൽ പാലം നിർമിക്കുന്നതുൾപ്പെടെയാണ് പദ്ധതിയിൽ വരുന്നതെന്ന് മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.EADMORE നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്

ദുബായിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഈ പാലത്തിൽ മൂന്ന് വരി പാതയുണ്ടാകും. പാലത്തിനടിയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിന്റെയും കുവൈറ്റ് സ്ട്രീറ്റിന്റെയും ട്രാഫിക് ലൈറ്റും ഉണ്ടാകും.അൽ ഹസൻ ബിൻ അൽ ഹൈതം സ്ട്രീറ്റിൽ നിന്നും എമിറേറ്റിന് പുറത്തേക്കും അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഷാർജയിലേക്കും പോകുന്നവർക്കായി മറ്റൊരു പാലം നിർമ്മിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
  

അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് മറ്റൊരു വഴിയിലേക്ക് യാത്രക്കാരെ തിരിച്ചുവിടുന്നുണ്ട് അതുകൊണ്ട് റോഡിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് അൽ നുഐമി വിശദീകരിച്ചു.എമിറേറ്റിലെ താമസക്കാരോടും സന്ദർശകരോടും പുതിയ റൂട്ടുകൾ ശ്രദ്ധിക്കാനും നിയമം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തിരിച്ചുവിടലിൽ ഷാർജ എമിറേറ്റിൽ നിന്ന് ഷെയ്ഖ് ഖലീഫ ഇന്റർസെക്ഷനിലേക്കുള്ള അഞ്ച് പാതകളും അൽ നുഐമിയ ഭാഗത്തേക്കുള്ള രണ്ട് പാതകളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യ വികസനം, റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ രണ്ടാം പാക്കേജ് ഫണ്ടിലാണ് പദ്ധതി ഉൾപ്പെടുന്നതെന്നും അൽ നുഐമി പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.