New academic year
Posted By Editor Posted On

New academic year: യുഎഇ: പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍

ദുബായ്: പുതിയ അധ്യയന വര്‍ഷവുമായി (New academic year) ബന്ധപ്പെട്ട കോവിഡ് മാനദണ്ഡങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഈ മാസം അവസാനത്തോടെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. സ്‌കൂളുകളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പന്ത്രണ്ടോ കൂടുതലോ പ്രായമുള്ള വിദ്യാര്‍ഥികളും ജീവനക്കാരും മറ്റു സേവനദാതാക്കളും സ്‌കൂളിലെ ആദ്യദിനം പി.സി.ആര്‍ ഫലം ഹാജരാക്കണം. 96 മണിക്കൂറിനിടയിലെ പി.സി.ആര്‍ നെഗറ്റിവ് ഫലമാണ് ഹാജരാക്കേണ്ടത്. എന്നാല്‍, പിന്നീട് ഓരോ ഘട്ടത്തിലും പി.സി.ആര്‍ ഫലം ആവശ്യമില്ല. ക്ലാസ് മുറികളിലടക്കം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
സ്‌കൂളുകളില്‍ സുരക്ഷ, ആരോഗ്യ സംരക്ഷണ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ കവാടങ്ങളില്‍ തെര്‍മല്‍ പരിശോധനയോ ക്ലാസ് മുറികളില്‍ സാമൂഹിക അകലമോ പാലിക്കാന്‍ പുതിയ മാനദണ്ഡം നിഷ്‌കര്‍ഷിക്കുന്നില്ല. സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ചാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നത് തുടരും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ മാനദണ്ഡം പരിഗണിച്ച് ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ വകുപ്പുകളാകും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുക. ഒരു സ്‌കൂളിലെ 15 ശതമാനം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാലാണ് നിലവിലെ മാനദണ്ഡപ്രകാരം അടച്ചിടേണ്ടത്.
ആഗസ്റ്റ് 29നാണ് യു.എ.ഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. 16 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് വീണ്ടും സ്‌കൂളില്‍ എത്തിച്ചേരുക.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.