expat life
Posted By Editor Posted On

expat life: രാജ് കുമാറിന്റെ ചിതാഭസ്മവുമായി താഹിറ യുഎഇയില്‍ നിന്ന് യാത്ര പുറപ്പെടുന്നു

ദുബായ്: രാജ് കുമാറിന്റെ ചിതാഭസ്മവുമായി താഹിറ യുഎഇയില്‍ നിന്ന് യാത്ര പുറപ്പെടുന്നു. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി താഹിറ കല്ലുമുറിക്കല്‍ കോവിഡ്19 ബാധിച്ച് ദുബായില്‍ മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാര്‍ തങ്കപ്പ(44)ന്റെ ചിതാ ഭസ്മവും കൊണ്ട് വ്യാഴാഴ്ച യാത്ര പുറപ്പെടും(expat life). മലയാളി സാമൂഹിക പ്രവര്‍ത്തകയും അല്‍െഎന്‍ ആരോഗ്യ വിഭാഗത്തില്‍ (സേഹ) ഓഡിയോളജിസ്റ്റുമാണ് താഹിറ.
എമിറേറ്റ്‌സ് എയര്‍ലൈന്‍സി (ഇകെ 522) ല്‍ ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ച രാത്രി 9.25നാണ് താഹിറ ചിതാഭസ്മവുമായി പുറപ്പെടുക. 26ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.10ന് വിമാനം തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് കാറില്‍ കന്യാകുമാരിയിലെ രാജ്കുമാര്‍ തങ്കപ്പന്റെ വീട്ടിലെത്തി കുടുംബത്തെ ചിതാഭസ്മം ഏല്‍പിക്കുമെന്ന് താഹിറ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ചിതാഭാസ്മം ഇത്രയും കാലം സൂക്ഷിച്ച, ദുബായില്‍ ജോലി ചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോ പോള്‍ ഇവരോടൊപ്പം യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കമ്പനി അവധി അനുവദിക്കാത്തതിനാല്‍ ആഗ്രഹം ബാക്കിയായി. കോവിഡ് ബാധിച്ച് രണ്ടര വര്‍ഷം മുന്‍പ് ദുബായില്‍ മരിച്ച രാജ് കുമാര്‍ തങ്കപ്പന്റെ മക്കളുടെ ആഗ്രഹപ്രകാരം സിജോ പോള്‍ ചിഭാഭസ്മം അധികൃതരില്‍ നിന്ന് കൈപ്പറ്റി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍, ജോലി സംബന്ധമായ കാരണങ്ങളാല്‍ ഇത്രയും കാലമായി അതു നാട്ടിലെത്തിക്കാന്‍ സിജോയ്ക്ക് സാധിച്ചില്ല. കോവിഡ് ബാധിച്ച് മരിച്ച പാവപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുകയായിരുന്ന താഹിറയോട് രാജ്കുമാര്‍ തങ്കപ്പന്റെ മക്കള്‍ ഇക്കാര്യത്തില്‍ സഹായം തേടുകയായിരുന്നു. ഏറെ കടമ്പകള്‍ കടന്ന ശേഷമാണ് ചരിത്രത്തിലാദ്യമായി യുഎഇയില്‍ നിന്ന് ചിതാഭസ്മം കൊണ്ടുപോകാന്‍ അധികൃതരില്‍ നിന്ന് താഹിറയ്ക്ക് അനുവാദം ലഭിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.