expat experience
Posted By Editor Posted On

expat experience: യുഎഇ: നിങ്ങള്‍ക്കും ഇത് സംഭവിച്ചേക്കാം; അവധി കഴിഞ്ഞ് വീട്ടിലെത്തുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി പ്രവാസി മലയാളി

ഷാര്‍ജ: അവധി കഴിഞ്ഞ് വീട്ടിലെത്തുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി പ്രവാസി മലയാളി. തന്റെ അനുഭവത്തില്‍ നിന്നാണ് പ്രവാസി ഇക്കാര്യം പറയുന്നത്(expat experience). സ്‌കൂള്‍ അവധിക്ക് കുടുംബത്തോടൊത്ത് നാട്ടില്‍ പോയ പ്രവാസി ഏതാനും ആഴ്ചകള്‍ക്കുശേഷം തിരിച്ചെത്തിയതായിരുന്നു. ശേഷം ജോലി കഴിഞ്ഞുവന്ന് സുഖമായുറങ്ങുന്നതിനിടെ പുലര്‍ച്ചെ തലയിലേക്ക് എന്തോ വീണപ്പോഴാണ് അദ്ദേഹം ഞെട്ടിയുണര്‍ന്നത്. ആദ്യ ഞെട്ടലില്‍നിന്ന് മുക്തമായി നോക്കുമ്പോള്‍ കണ്ടത് താഴെ വീണുകിടക്കുന്ന ചില്ലുഫ്രെയിമാണ്. വേദന തോന്നിയ നെറ്റിയില്‍ തടവിയപ്പോള്‍ കൈയില്‍ ചോര കണ്ടു. കട്ടിലിന്റെ തലഭാഗത്തായി ചുമരില്‍ തൂക്കിയിട്ട ഫോട്ടോ ഫ്രെയിമിന്റെ ചില്ല് അടര്‍ന്നുവീണാണ് ഈ അപകടമുണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
അടച്ചിട്ട മുറികളിലെ ചൂട് കാരണം ചില്ല് ഒട്ടിച്ച പശ ഇളകിയതാവാം പൊട്ടിവീണതിനു കാരണം. ഒരുപാട് നാളുകള്‍ വീട് അടച്ചിടുമ്പോള്‍ ഇത്തരം ഫ്രെയിമുകളിലെ ചില്ലുകള്‍ ഒട്ടിച്ച പശ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. സാധാരണ കുട്ടികള്‍ കിടക്കാറുള്ള സ്ഥലത്താണ് ചില്ല് വീണത്. വീടിന്റെ ഉള്‍വശം ഭംഗിയാക്കാന്‍ സോഫയുടെയും കിടക്കയുടെയും ഭാഗങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ തൂക്കുന്നത് പല വീടുകളിലും പതിവാണ്. അതിനാല്‍ അവധി കഴിഞ്ഞ് തിരിച്ചുവരുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഇദ്ദേഹം പറയുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.