dating application
Posted By Editor Posted On

dating application: ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ പിടിയില്‍

ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ ദുബായില്‍ പിടിയില്‍. പാശ്ചാത്യ രാജ്യത്തിന്റെ സൈനിക ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി യുവതിയെ കബളിപ്പിച്ച ഏഷ്യക്കാരനാണ് പിടിയിലായത്. ഡേറ്റിംഗ് ആപ്ലിക്കേഷന്‍ (dating application) ഉപയോഗിച്ചാണ് ഇയാള്‍ യൂറോപ്യന്‍ പെണ്‍കുട്ടിയുമായി ആശയവിനിമയം നടത്തിയത്. ഓണ്‍ലൈനില്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരാളുടെ ചിത്രം അയച്ച് കൊടുത്ത് ഇയാള്‍ യുവതിയെ കബളിപ്പിച്ചു. കൂടാതെ താന്‍ ഇപ്പോള്‍ യുഎഇയിലാണ് താമസിക്കുന്നതെന്നും എന്നാല്‍ അവളെ വിവാഹം കഴിച്ചതിന് ശേഷം യുഎസിലേക്ക് മാറാമെന്നും വാഗ്ദാനം നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
യുവതിയുമായി ബന്ധപ്പെടാന്‍ ഇയാള്‍ വാട്ട്സ്ആപ്പും സ്‌കൈപ്പുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ തന്റെ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്യാന്‍ അവള്‍ ആവശ്യപ്പെടുമ്പോഴെല്ലാം, താന്‍ ഒരു സൈനിക താവളത്തിലാണെന്നും അത് അനുവദനീയമല്ലെന്നും അയാള്‍ അവളോട് പറയുമായിരുന്നു. ഇയാള്‍ പലതവണ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി പറഞ്ഞു. ആകെ തുക 620,000 ദിര്‍ഹം ഇയാള്‍ യുവതിയില്‍ നിന്ന് കൈപ്പറ്റി. ഈ പണം അവരുടെ വിവാഹത്തിനും യുഎസിലെ ജീവിതത്തിനും ഉപയോഗിക്കാനായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞിരുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, അയാള്‍ അപ്രത്യക്ഷനാകുകയും അവളുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിക്കുകയും ചെയ്തു.
പിന്നീട് ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതി നല്‍കി. സിഐഡി ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്ഥലത്തെത്തിയപ്പോള്‍, ഇയാള്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന 33 കാരനായ ഏഷ്യക്കാരനാണെന്ന് കണ്ടെത്തി. ഇരയുടെ അക്കൗണ്ടില്‍ നിന്ന് പ്രതി് വന്‍തുക കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ പ്രതിയുടെ രേഖകളിലും ഇത് വ്യക്തമാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.