cyber law act
Posted By Editor Posted On

cyber law act: യുഎഇ: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാലുള്ള പിഴ എത്രയാണെന്ന് അറിയാമോ?

ദുബായ് : യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി (cyber law act) അധികൃതര്‍. രാജ്യത്ത് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, ഭീഷണി, പോര്‍വിളി നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് മുന്നറിയിപ്പ്.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നടപടി കടുപ്പിക്കുന്നത്. ഇത്തരം സൈബര്‍കുറ്റങ്ങള്‍ ചെയ്താല്‍ ഒന്നരലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹംവരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കുമെന്ന് രാജ്യത്തെ നിയമം മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ നിയമമനുസരിച്ച് സൈബര്‍ കുറ്റങ്ങള്‍ക്ക് കനത്തപിഴയും ജയില്‍ശിക്ഷയും നല്‍കുന്നതിനുപുറമെ നാടുകടത്തുകയും ചെയ്യും. അപകീര്‍ത്തിപ്പെടുത്തുന്ന ശബ്ദരേഖ, വീഡിയോ, ചിത്രം എന്നിവയും പ്രചരിപ്പിച്ചാല്‍ ഒരുവര്‍ഷം തടവും ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹംവരെ പിഴയും ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
സാമൂഹിക മാധ്യമങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ക്ക് മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക, മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വിവിധകുറ്റകൃത്യങ്ങള്‍ പ്രവാസികള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും കളിയില്‍തുടങ്ങി കാര്യമാകുന്ന പോര്‍വിളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാണാം.
ഏതുവിഷയത്തെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം വാക് പോരുകള്‍ നടത്തുന്നവര്‍ സൂക്ഷിക്കണം. രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തവരാണ് ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ ഭൂരിഭാഗവും. കഴിഞ്ഞയാഴ്ച സഹപ്രവര്‍ത്തകനെ വാട്‌സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് അല്‍ഐന്‍ കോടതി പ്രതിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

അഞ്ചുലക്ഷം ദിര്‍ഹം പിഴയും ആറുമാസംവരെ ജയില്‍ശിക്ഷയും ലഭിക്കുന്ന കുറ്റമാണിതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ അപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത വ്യക്തികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പങ്കുവെക്കുന്നതും കുറ്റകരമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
സാമൂഹിക മാധ്യങ്ങളില്‍ ഇടപെടുമ്പോള്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചുമുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍വഴി മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നേരിടേണ്ട നിയമപ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ബോധവത്കരണ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ചെയ്യുന്ന തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാതെയാണ് പലരും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നതെന്നും യു.എ.ഇ. നിയമം ഓര്‍മിപ്പിക്കുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.