al bateen airport
Posted By Editor Posted On

al bateen airport: നവീകരണം പൂര്‍ത്തിയായി; അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളം തുറന്നു

അബുദാബി : അബുദാബിയിലെ അല്‍ ബത്തീന്‍ വിമാനത്താവളം (al bateen airport) പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി തിങ്കളാഴ്ചയാണ് ഇക്കാര്യമറിയിച്ചത്. 90 ദിവസത്തിനുള്ളില്‍ മുഴുവന്‍ നവീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. നിലവിലുള്ള 3.2 കിലോമീറ്റര്‍ റണ്‍വേയുടെ പുനര്‍നിര്‍മാണവും വീതികൂട്ടലും ഉള്‍പ്പെടെയുള്ള വലിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവളം വീണ്ടും തുറക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
വലിയ വിമാനങ്ങള്‍ക്കുകൂടി റണ്‍വേ ഉപയോഗിക്കാവുന്ന തരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. 1960-കളിലാണ് അല്‍ ബത്തീന്‍ വിമാനത്താവളം നിര്‍മിച്ചത്. 1970-കളില്‍ ഇത് അബുദാബിയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായും യു.എ.ഇ.­യുടെ തലസ്ഥാന നഗരിയിലെ ആദ്യ പ്രധാന വിമാനത്താവളമായും മാറി. പിന്നീട് 1982-ലാണ് നിലവിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.