grandfather
Posted By Editor111 Posted On

uae news :യുഎഇയിൽ താമസിക്കുന്ന മകൾക്കുവേണ്ടി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

ദുബായ് : ലഹരിമരുന്ന് കടത്താൻ ശ്രമിച്ച നൈജീരിയൻ സ്വദേശിയായ വയോധികൻ പിടിയിൽ. നൈജീരിയയിലെ ഇകെജ ലാഗോസിലെ മുർത്താല മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തി(എംഎംഐഎ)ലാണ് 63 കാരനെ കസ്റ്റഡിയിലെടുത്തത്.ദുബായിൽ താമസിക്കുന്ന മകൾക്കുവേണ്ടി സോപ്പിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്.നൈജീരിയയിലെ നാഷണൽ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാണ് വിവരം (എൻ‌ഡി‌എൽ‌എ) അറിയിച്ചത്. ഇത് രണ്ടാം തവണയാണ് ലഹരിമരുന്ന് ഇയാൾ കടത്തുന്നത്.250 ഗ്രാം ട്രമാഡോളും കഞ്ചാവുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.പ്രതിയെ സഹായിച്ച നൈജീരിയൻ ചരക്ക് ഏജന്‍റിനെയും അറസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU

വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തിയ 100 ഡീലർമാർക്കെതിരെ മാർച്ചിൽ ദുബായ് പോലീസ് നടപടിയെടുത്തിരുന്നു. ഫ്രാൻസ്, സ്പെയിൻ, കൊളംബിയ എന്നിവിടങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ ‘ഷുഗർ കെയിൻ’ എന്ന രഹസ്യനാമമുള്ള സ്റ്റിംഗ് ഓപറേഷന്റെ ഭാഗമായി 2022 മേയിൽ ദുബായ് പോലീസ് ആഗോള ലഹരിമരുന്ന് മാഫിയ തുരത്തിയിരുന്നു. ഈ ഓപറേഷനിൽ 18 കുറ്റവാളികൾ അറസ്റ്റിലാവുകയും കൊളംബിയയിൽ നിന്നു ഫ്രാൻസിലെ ലെ ഹാവ്രെ തുറമുഖം വഴി കടത്തിയ കൊക്കെയ്ൻ കലർന്ന 22 ടൺ പഞ്ചസാര പിടികൂടുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published.