plastic bag supplier
Posted By Editor111 Posted On

plastic ban : ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നു

ഷാർജ : ഷാർജയിൽ 2024 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് plastic ban പ്രഖ്യാപിച്ചു. എമിറേറ്റ് എക്‌സിക്യുട്ടീവ് കൗൺസിൽ പുറത്തിറക്കിയ തീരുമാനം അനുസരിച്ച് ഷോപ്പിംഗ് നടത്തുന്നവർക്ക് പരിസ്ഥിതി സൗഹൃദ ബാഗുകൾ നൽകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മെറ്റീരിയലുകളും വ്യാപാരം ചെയ്യുന്നതോ ഉൽപ്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ കർശനമായി നിരോധിക്കുവെന്നാണ് അറിയിപ്പ്. നിരോധനം നടപ്പാക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും രൂപീകരിക്കാൻ നഗരസഭാ കാര്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദവുമായ ബാഗുകളിലേക്ക് മാറാൻ ആളുകളെ ബോധവൽക്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 2024-ലെ നിരോധനത്തിന്റെ ഭാഗമായി, 2022 ഒക്‌ടോബർ 1 മുതൽ എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽ താരിഫ് ഏർപ്പെടുത്തും.

അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നപ്പോൾ ദുബായിൽ, ജൂലൈ 1 മുതൽ, ചില്ലറ വ്യാപാരികൾ ഒരു ബാഗിന് 25 ഫീസ് ഈടാക്കിവരുന്നു. ഒരു മാസത്തിനുള്ളിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 40 ശതമാനം കുറവുണ്ടായതായി അധികൃതർ അറിയിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.