canteens
Posted By Editor111 Posted On

canteens: പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ കാന്റീനുകളിലെ മെനുവിൽ ആരോഗ്യകരമായ ഭക്ഷണം

ദുബായ് : പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ കാന്റീനുകളിലെ canteens മെനുവിൽ ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്താൻ ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമം. കാന്റീനുകളിൽ വിൽക്കുന്ന ഇനങ്ങളിൽ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവ ഉൾപ്പെടുത്താനും പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിക്കാൻ കാന്റീന് നടത്തിപ്പുകാരെയും മുൻസിപ്പാലിറ്റി പ്രോത്സാഹിപ്പിക്കുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
  സ്‌കൂളുകളിൽ കുട്ടികൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിലുള്ള നവീകരിച്ച പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങൾ മുൻസിപ്പാലിറ്റി അവതരിപ്പിച്ചു.

രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം, ആരോഗ്യകരമായ ഭക്ഷണ രീതികൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി രസകരമായ സംരംഭങ്ങളും പ്രവർത്തനങ്ങളും വീണ്ടും അവതരിപ്പിക്കാൻ മുനിസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു.പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അറിയിക്കാൻ സ്കൂളുകളിലേക്ക് കത്തുകൾ അയച്ചിട്ടുണ്ടെന്നും ഇതൊരു പൈലറ്റ് പ്രോഗ്രാമാണ്, അത് എമിറേറ്റിലെ എല്ലാ സ്കൂളുകളിലും ക്രമേണ അവതരിപ്പിക്കുംമെന്നും ഡിഎമ്മിലെ പെർമിറ്റ്സ് ആൻഡ് അപ്ലൈഡ് ന്യൂട്രീഷൻ വിഭാഗം മാനേജർ ജെഹൈന അൽഅലി പറഞ്ഞു.

ദുബായിക്ക് ഒന്നിലധികം സംസ്‌കാരങ്ങളും ദേശീയതകളും ഉണ്ട് അതുകൊണ്ടുതന്നെ സ്‌കൂൾ കാന്റീനുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു നീണ്ട പ്രക്രിയയാണെന്ന് ജെഹൈന പറയുന്നു.ആരോഗ്യകരമായ ഭക്ഷണം അവർക്ക് ആകർഷകമായ രീതിയിൽ പാക്കേജ് ചെയ്യേണ്ടതുണ്ട്. കുട്ടികളിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കാനായി കാലക്രമേണ, ജ്യൂസ് ബോക്സുകളുടെ വലുപ്പം ചെറുതാക്കി .പഴങ്ങളും പാൽ ഉൽപ്പന്നങ്ങളും കൂടുതൽ പ്രോത്സഹിപിപ്പിക്കും.

പേഴ്സൺ ഇൻ ചാർജ് (PIC)

കാന്റീനുകളിൽ ആരോഗ്യകരമായ മാറ്റം വരുത്താൻ ദുബായ് മുനിസിപ്പാലിറ്റിയെ ഹായിച്ച മറ്റൊരു സംരംഭമാണ് പേഴ്സൺ ഇൻ ചാർജ് (PIC) പ്രോഗ്രാം. നഗരത്തിലെ എല്ലാ ഭക്ഷണശാലകളെയും പോലെ, കാന്റീനുകളിലും മുനിസിപ്പാലിറ്റിയും സ്കൂളും തമ്മിലുള്ള ബന്ധമുള്ള ഒരു PIC ഉണ്ട്. സ്‌കൂൾ പരിസരത്തുള്ള എല്ലാ ഭക്ഷണവും പോഷകാഹാര മാനദണ്ഡങ്ങളും മികച്ച രീതികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ PIC വാർഷിക പരിശീലനത്തിന് വിധേയമാവുകയും വിദ്യാഭ്യാസ സെഷനുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ഇതിനുപുറമെ, ഫുഡ് വാച്ച് ആപ്പിൽ വിളമ്പുന്ന എല്ലാ ഭക്ഷണത്തിന്റെയും ഭക്ഷണ സമയം, മെനുകൾ, പോഷകാഹാര വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ PIC നൽകേണ്ടതുണ്ട്. ഇതിന്റെയും മറ്റ് ചില ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ, സ്കൂളുകൾക്ക് ഡിഎം ആരോഗ്യ റേറ്റിംഗ് നൽകുന്നു.

INFO

Comments (0)

Leave a Reply

Your email address will not be published.