uae gold price
Posted By Editor Posted On

uae gold price: യുഎഇയിലെ സ്വര്‍ണവില താഴ്ന്ന വിലയില്‍

ദുബായ്: യുഎഇയിലെ സ്വര്‍ണവില (uae gold price) താഴ്ന്ന വിലയില്‍. കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലയാണ് ഇപ്പോള്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 0.11 ശതമാനം കുറഞ്ഞ് 1743.46 ഡോളറാണ് ഇന്ന് രാവിലത്തെ വില. യുഎഇയില്‍ 24 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്ന് രാവിലെ ഗ്രാമിന് 211.25 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില 198.50 ദിര്‍ഹമായി. 21 ക്യാരറ്റ് സ്വര്‍ണം 189.25 ദിര്‍ഹത്തിനും 18 ക്യാരറ്റ് സ്വര്‍ണം 162.25 ദിര്‍ഹത്തിനുമാണ് വില്‍പന നടത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് 13ന് 205.25 ദിര്‍ഹമായിരുന്നു യുഎഇയില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. വില 200 ദിര്‍ഹത്തില്‍ താഴെ എത്തിയതു കൊണ്ടുതന്നെ യുഎഇയിലെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലെല്ലാം പൊതുവേ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.
അതേസമയം കേരളത്തില്‍ ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. രാവിലെ 160 രൂപയുടെ കുറവാണുണ്ടായതെങ്കില്‍ ഉച്ചയ്ക്ക് വീണ്ടും 200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഇന്ന് മാത്രം അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ നിലവിലെ വിപണി വില 37,880 രൂപയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.