uae first gaming platform
Posted By Editor Posted On

uae first gaming platform: യുഎഇയിലെ ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടെ രണ്ടുപേര്‍ നേടിയത് വന്‍തുക

യുഎഇയിലെ ആദ്യ ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെ(uae first gaming platform) പ്രവാസികള്‍ നേടിയത് 2.2 ലക്ഷം ദിര്‍ഹം. ഇന്ത്യക്കാരനായ സുമന്ത് കുമാര്‍ ഡ്രീം ഐലന്‍ഡ് വെബ്‌സൈറ്റ് ഇഷ്ടപ്പെട്ട് കളി തുടങ്ങിയയാളാണ്. ഓണ്‍ലൈന്‍ ഗെയിമുകളിലുള്ള താല്‍പര്യം അദ്ദേഹത്തെ കളി തുടരാന്‍ പ്രേരിപ്പിച്ചു. ഡ്രീം ഐലന്‍ഡ് വെബ്‌സൈറ്റില്‍ ഹുലും (Hulm) എന്ന ഗെയിമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഭാഗ്യം തെളിഞ്ഞതോടെ സുമന്ത് കുമാര്‍ നേടിയത് AED 120,000. അതും നേരിട്ട് പണമായി തന്നെ. സുമന്തിന്റെ വിജയം അദ്ദേഹത്തെപ്പോലെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഞെട്ടിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
സുമന്ത് മാത്രമല്ല, ഡ്രീം ഐലന്‍ഡില്‍ ഒരുകൈ നോക്കി വലിയ വിജയം നേടിയത്. ബംഗ്ലാദേശ് പൗരനായ അല ഉദ്ദീന്‍ ഡ്രീം ഐലന്‍ഡ് കളിച്ചത് വിദേശത്ത് നിന്ന് അബുദാബിയില്‍ മടങ്ങിയെത്തിയപ്പോഴാണ്. ഡ്രീം ഐലന്‍ഡ് എയര്‍പോര്‍ട്ട് സ്റ്റോറില്‍ എത്തിയ അല ഉദ്ദീന്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഡ്രീം ഐലന്‍ഡിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു അല ഉദ്ദീന്‍ മത്സരത്തില്‍ പങ്കെടുത്തത്. സ്‌ക്രാച് കാര്‍ഡിലൂടെ അദ്ദേഹം നേടിയത് AED 100,000.
യു.എ.ഇ മേഖലയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോം ആണ് ഡ്രീം ഐലന്‍ഡ്. എളുപ്പത്തില്‍ കളിക്കാവുന്ന വളരെ സുരക്ഷിതമായ ഒരുകൂട്ടം ഗെയിമുകളാണ് ഡ്രീം ഐലന്‍ഡ് പ്ലാറ്റ്‌ഫോമിലുള്ളത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ യു.എ.ഇ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഡ്രീം ഐലന്‍ഡ് വിനോദത്തിനൊപ്പം നിങ്ങള്‍ക്ക് പണം വാരാനുള്ള അവസരം കൂടെയാണ്.
മറ്റൊരു ആകര്‍ഷകമായ കാര്യം ഇപ്പോള്‍ MBME കിയോസ്‌കുകളിലും ഡ്രീം ഐലന്‍ഡ് ലഭ്യമാണ്. ക്യാഷ് അല്ലെങ്കില്‍ ടോപ് അപ് വഴി യൂസര്‍മാര്‍ക്ക് അക്കൗണ്ടുകള്‍ റീച്ചാര്‍ജ് ചെയ്യാം. MBME ഉപയോഗിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടെന്‍ഷനില്ലാതെ ഗെയിമില്‍ പങ്കെടുക്കാം.

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഡ്രീം ഐലന്‍ഡ് അവരുടെ ആദ്യത്തെ സ്‌ക്രാച് കാര്‍ഡ് സ്റ്റോറുകള്‍ ആരംഭിച്ചത്. ഓണ്‍ലൈനായും ഓഫ് ലൈനായും കളിക്കാവുന്ന നിരവധി ഗെയിമുകള്‍ ആണ് പ്ലാറ്റ്‌ഫോമിലുള്ളത്. സമ്പൂര്‍ണമായും സ്‌ക്രാച് കാര്‍ഡുകള്‍ക്കായി മാത്രമുള്ള സ്റ്റോറുകള്‍ സ്‌ക്രാച് ആന്‍ഡ് വിന്‍ ആയി ഒരു ദശലക്ഷം ദിര്‍ഹം ജാക്ക്‌പോട്ട് വരെ നേടാന്‍ നിങ്ങളെ സഹായിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
നിങ്ങളുടെ കണ്ണെത്തുന്ന ഇടങ്ങളില്‍ തന്നെയാണ് ഡ്രീം ഐലന്‍ഡ് സ്റ്റോറുകള്‍. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവല്‍സ് ഹാള്‍, സ്‌കൈപാര്‍ക്ക് പ്ലാസ എന്നിവിടങ്ങളിലാണ് സ്റ്റോറുകള്‍. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും യൂസര്‍മാര്‍ക്ക് കളിക്കാം. വിര്‍ച്വല്‍ സ്‌ക്രാച് കാര്‍ഡുകള്‍, ലൈവ് ഫുട്‌ബോള്‍ പ്രവചനങ്ങള്‍, ബൈ-വീക്ക്‌ലി ഡ്രോ, ഇന്‍സ്റ്റന്റ് ഡ്രോ, ജാക്ക്‌പോട്ട് ഗെയിമുകള്‍ എന്നിങ്ങനെ നിരവധി കാറ്റഗറികള്‍ തെരഞ്ഞെടുക്കാനുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.