artificial mountain waterfall
Posted By Editor Posted On

artificial mountain waterfall: മലമുകളിലെ കൃത്രിമവെള്ളച്ചാട്ടത്തിന്റെ അപൂര്‍വ കാഴ്ചയൊരുക്കി യുഎഇ

ഫുജൈറ : വര്‍ഷന്തോറും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന രാജ്യമാണ് യുഎഇ. അത്രത്തോളം പരീക്ഷണങ്ങളും മാറ്റങ്ങളുമാണ് യുഎഇ ടൂറിസം രംഗത്ത് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഇതാ യുഎഇയിലെ കൃത്രിമ വെള്ളച്ചാട്ടം (artificial mountain waterfall) ശ്രദ്ധ നേടുകയാണ്. വിനോദ സഞ്ചാരികള്‍ക്കായി മലമുകളിലെ കൃത്രിമവെള്ളച്ചാട്ടത്തിന്റെ അപൂര്‍വ കാഴ്ചയൊരുക്കിയിരിക്കുകയാണ് യുഎഇ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഖോര്‍ഫക്കാന്‍ പ്രദേശത്തെ കൃത്രിമവെള്ളച്ചാട്ടവും. പ്രകൃതി സൗന്ദര്യത്തോടൊപ്പം നൂതനസാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഖോര്‍ഫക്കാനില്‍ ഈ അപൂര്‍വ കാഴ്ചയൊരുക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 43 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച വെള്ളച്ചാട്ടത്തിന് 45 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. മലമുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ റോഡരികിലായി പ്രത്യേകം തയ്യാറാക്കിയ പാതയുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിന്റെ ചാറ്റല്‍സ്പര്‍ശമേറ്റ് ഈ ശബ്ദസൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. പ്രകൃതിദത്തപാറയില്‍ കൊത്തിയെടുത്തതാണ് വെള്ളച്ചാട്ടം. രാത്രിയിലെത്തുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുഴുവന്‍ഭംഗിയും ആസ്വദിക്കാനായി വിവിധ വര്‍ണങ്ങളില്‍ നൂലിഴകള്‍പോലെ മലമുകളില്‍നിന്നും വെള്ളം താഴേക്കുപതിക്കുന്ന വിസ്മയക്കാഴ്ച കാണാം. വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.