ajman accident report
Posted By Editor Posted On

ajman accident report: യുഎഇ: റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ചു പ്രവാസി മലയാളി മരിച്ചു

അജ്മാന്‍: യുഎഇയില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ചു പ്രവാസി മലയാളി മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (ഹംസ-39)യാണു മരിച്ചത്. അജ്മാനിലാണ് അപകടം നടന്നത്(ajman accident report). കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്കു ജുമുഅ പ്രാര്‍ഥനയ്ക്കായി പോകുമ്പോള്‍ അജ്മാന്‍ ഖബര്‍സ്ഥാനു സമീപത്ത് വച്ചാണ് വാഹനമിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാജി അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണപ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന്(തിങ്കള്‍) വൈകിട്ടു നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കള്‍: നാജിയ, സഫ് വാന്‍, യാസീന്‍. 13 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം കഴിഞ്ഞ 2 വര്‍ഷമായി അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബായ് ശാഖയില്‍ സെയില്‍സ്മാനായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.