gcc flight travel
Posted By Editor Posted On

gcc flight travel: ജി.സി.സി.വഴി യുഎഇയിലേക്കെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു

ദുബായ് : ജി.സി.സി.വഴി യുഎഇയിലേക്കെത്തുന്ന പ്രവാസികളുടെ (gcc flight travel) എണ്ണം വര്‍ധിച്ചു. വേനലവധികഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യം സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള യാത്രാനിരക്കുകള്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വര്‍ധിക്കുന്നത്. നിരക്കില്‍ വ്യത്യാസമുള്ളതിനാല്‍ മസ്‌കറ്റ് വഴിയാണ് കേരളത്തില്‍നിന്നും പലരും യു.എ.ഇ. യിലെത്തുന്നത്.
കണ്ണൂരില്‍നിന്നും ഷാര്‍ജയിലേക്ക് 1500 ദിര്‍ഹത്തിലധികം ടിക്കറ്റുനിരക്ക് ഈടാക്കുമ്പോള്‍ മസ്‌കറ്റ് വഴി 1000-ത്തില്‍ താഴെ മതിയാകുമെന്നതാണ് കൂടുതല്‍ സമയമെടുത്തും നേരിട്ടുള്ള വിമാനസര്‍വീസ് ഒഴിവാക്കുന്നതെന്ന് പ്രവാസികള്‍ പറഞ്ഞു. എന്നാല്‍, മസ്‌കറ്റില്‍നിന്നും റോഡുമാര്‍ഗം യു.എ.ഇ. യിലെത്താന്‍ വേറെയും ചെലവ് കാണണം. എങ്കിലും നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് നേരിട്ടുള്ള വിമാനസര്‍വീസ് അല്ലാതെ യു.എ.ഇ.യിലെത്തുമ്പോള്‍ സാമ്പത്തിക മെച്ചമുണ്ടെന്നതാണ് ദൈര്‍ഘ്യം കൂടിയാലും യാത്ര ജി.സി.സി. വഴി ആക്കാന്‍ കാരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GBwOrdaQxZ63OyOrR02FGU
റോഡുവഴി വരുന്നവരും കുറവല്ല. ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് നിലവില്‍ 900 ദിര്‍ഹമാണ് ടിക്കറ്റുനിരക്ക്. മസ്‌കറ്റ് വിമാനത്താവളത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യവും ലഭിക്കുമെന്നതും സൗകര്യമാണ്. യു.എ.ഇ. യിലേക്ക് വേഗത്തിലെത്താന്‍ മസ്‌കറ്റ് വഴി സാധിക്കുന്നതും ആ വഴി തിരഞ്ഞെടുക്കുന്നതില്‍ മറ്റൊരു സൗകര്യമാണ്. 55 ദിര്‍ഹം മാത്രമാണ് മസ്‌കറ്റ് – യു.എ.ഇ. ബസ് യാത്രാനിരക്ക്. കേരളത്തില്‍നിന്നും യു.എ.ഇ. യിലേക്ക് 40,000 രൂപയ്ക്ക് മുകളിലാണ് നിലവിലെ നിരക്ക്. ഈമാസം 20-നും 30-നും ഇടയിലാണ് നിരക്ക് ക്രമാതീതമായി കൂടിയത്. ജി.സി.സി. രാജ്യങ്ങള്‍ വഴിയുള്ള തുടര്‍ വിമാനയാത്ര കൂടുതല്‍പേര്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സി പ്രതിനിധികളും പറയുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.